ആന ഇടഞ്ഞു; രണ്ട് ബൈക്കുകള്‍ തകര്‍ത്തു

പത്തനാപുരം: ഉത്സവ എഴുന്നള്ളത്തിനായി കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ട് ബൈക്കുകള്‍ തകര്‍ത്തു. പിറവന്തൂർ അലിമുക്ക് ആയിരവില്ലി ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രക്കായി കൊണ്ടുവന്ന മയ്യനാട് കണ്ണനെന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്രത്തിന് സമീപത്തുള്ള വീതികുറഞ്ഞ വഴിയിൽവെച്ചായിരുന്നു സംഭവം. മുന്നോട്ടോടിയ ആന റോഡ് വശത്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങള്‍ തകര്‍ത്തു. പാപ്പാന്മാരെപോലും അടുത്തേക്കുവരാന്‍ അനുവദിക്കാതെ കണ്ണന്‍ ഒന്നരമണിക്കൂറോളം പരിഭ്രാന്തി പരത്തി. എലിഫൻറ് സ്ക്വാഡും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിച്ചു. ഇതിനിടെ എലിഫൻറ് സ്ക്വാഡിലുണ്ടായിരുന്നവർ മയക്കുവെടി െവച്ച് ആനയെ തളച്ചു. തുടര്‍ന്ന് വടമുപയോഗിച്ച് ബന്ധിച്ചശേഷം മടക്കിക്കൊണ്ടുപോയി. ശാസ്ത്രപ്രതിഭ പുരസ്‌കാരം ചിത്രം- കൊല്ലം: സംസ്കൃതി ഫിലിം സൊസൈറ്റി കലാ സാംസ്കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയ 2018ലെ ശാസ്ത്ര പ്രതിഭ പുരസ്‌കാരം പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദ്ദീന്‍ പട്ടാഴിക്ക് ലഭിച്ചു. കൊല്ലം പബ്ലിക്‌ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല അവാര്‍ഡ് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.