കിളികൊല്ലൂര്‍: കനത്ത ചൂടില്‍ നാടന്‍ പഴവര്‍ഗങ്ങള്‍ക്ക് ക്ഷാമം. തമിഴ്നാട്ടില്‍നിന്നുള്ള ചൊവ്വാഴ (ചുവപ്പ്) പഴമൊഴിച്ച് ഏത്തന്‍, പാളയന്‍തോടന്‍, ഞാലിപ്പൂവൻ എന്നിവ വിലയില്‍ അല്‍പം കുറവില്‍ എത്തുന്നുണ്ടെങ്കിലും നാടന്‍ കുലകള്‍ക്ക് വലിയ വില നല്‍കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. കനത്ത ചൂട് കാരണം വാഴ കൃഷിയെല്ലാം നശിക്കുകയാണ്. കുലകളെല്ലാം വിളകളാകും മുേമ്പ ഒടിഞ്ഞുവീഴുന്നു. പിന്നെങ്ങനെ വില കയറാതിരിക്കുമെന്നാണ് കര്‍ഷകനായ പ്രഭാകരന്‍പിള്ള പറയുന്നത്. ഇനിയങ്ങോട്ട് നാടൻ പഴങ്ങൾക്ക് വിലകൂടാൻ സാധ്യത ഏറെയാണ്. ഹോര്‍ട്ടികോര്‍പ് തൃശൂര്‍, മലപ്പുറം, കൊട്ടാരക്കര, ചക്കുവള്ളി എന്നിവിടങ്ങളില്‍നിന്നാണ് നാടന്‍ പഴക്കുലകള്‍ എടുക്കുന്നത്. ഒാരോ ദിവസം കഴിയുംതോറും ഏത്തന്‍ കിട്ടാതെയാകുകയാണെന്ന് അധികൃതര്‍ പറയുന്നു. പൊതുവിപണിയില്‍ മേട്ടുപ്പാളയം, വള്ളിയൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് കുലകളെത്തുന്നത്. ഇവക്ക് വില അൽപം കുറവാണ്. ഏത്തന് ഹോര്‍ട്ടികോര്‍പില്‍നിന്ന് അഞ്ച് രൂപ കുറവില്‍ 40 രൂപയാണ് വിപണി വില. ചിലയിടങ്ങളില്‍ 45 രൂപവരെ ഈടാക്കുന്നുണ്ട്. കദളിപ്പഴം 65--70, പാളയന്‍ തോടന്‍ 38--40, റോബസ്റ്റ 35--38 വരെയാണ് പൊതുവിപണിയിലെ വില. പഴവര്‍ഗങ്ങള്‍ ഹോര്‍ട്ടികോര്‍പ്, പൊതുവിപണി (ബ്രാക്കറ്റില്‍) വിലനിലവാരം ഏത്തന്‍ -45.00 (40.00) പൂവന്‍ -52.00 (50.00) രസകദളി -60.00 (65.00) പാളയന്‍ തോടന്‍ -33.00 (38.00) റോബസ്റ്റ -34.00 (35.00)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.