കൊലപാതകങ്ങള്‍കൊണ്ട് സി.പി.എം കുരുതിക്കളം തീര്‍ക്കുന്നു --ബെന്നി ബഹനാന്‍ കരുനാഗപ്പള്ളി: കൊലാപാത പരമ്പര സൃഷ്ടിച്ച് സി.പി.എം സംസ്ഥാനത്ത് കുരുതിക്കളം തീര്‍ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. യു.ഡി.എഫ് നടത്തുന്ന രാപകൽ സമര ഭാഗമായി കരുനാഗപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ ബി.ജെ.പിയും സംസ്ഥാനതലത്തില്‍ സി.പി.എമ്മും കൊലപാതക രാഷ്ട്രീയത്തിെൻറ അംബാസിഡറായി മാറി. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍വന്നതിന് ശേഷം 23 കൊലപാതകങ്ങളില്‍ കൊലചെയ്യപ്പെട്ടവരിലധികവും ന്യൂനപക്ഷങ്ങളാണ്. ഫസല്‍, ഷുക്കൂര്‍, സഫീര്‍ തുടങ്ങി അവസാനം ഷുഹൈബില്‍ എത്തി നില്‍ക്കുകയാണ് സി.പി.എമ്മിെൻറ കൊലപാതക രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ചെയര്‍മാന്‍ തൊടിയൂര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാല്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് നേതാക്കളായ ഷിബു ബേബിജോണ്‍, കെ.ജി. രവി, ചിറ്റുമൂല നാസര്‍, എന്‍. അജയകുമാര്‍, നീലികുളം സദാനന്ദന്‍, എം.എ. സലാം, എം.എസ്. ഷൗക്കത്ത്, ബിന്ദുജയന്‍, കാട്ടൂര്‍ബഷീര്‍, എല്‍.കെ. ശ്രീദേവി, രാജാപനയറ എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് സമാപന സമ്മേളനം കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്യും. 'ജനസേവനം ദൈവാരാധന' സംഗമം സംഘടിപ്പിച്ചു കരുനാഗപ്പള്ളി: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം 'ജനസേവനം ദൈവാരാധന' കാമ്പയിെൻറ ഭാഗമായി കരുനാഗപ്പള്ളി വനിത ഏരിയ സമിതിയുടെ ആഭിമുഖ്യത്തിൽ സംഗമം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി വനിത ജനസേവന വിഭാഗം ജില്ല കോഓഡിനേറ്റർ ഷാജിമു മുഖ്യപ്രഭാഷണം നിർവഹിച്ചു. ഏരിയ കൺവീനർ എസ്. ഷാഹിദ അധ്യക്ഷത വഹിച്ചു. വനിത ഏരിയ സമിതി അംഗങ്ങളായ ഹസീന, റഹീല, ഹസീന ക്ലാപ്പന, നദീറ വട്ടപറമ്പ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുബൈദി സ്വാഗതവും സുമയ്യ പ്രാർഥനയും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.