കൊല്ലം: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കി മത്സ്യഫെഡ് നടപ്പാക്കുന്ന വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി ആനുകൂല്യം അഞ്ച് ലക്ഷം രൂപയിൽനിന്ന് 10 ലക്ഷം രൂപയായി ഉയർത്തി. ഭരണസമിതി ചെയർമാൻ പി.പി. ചിത്തരഞ്ജെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പദ്ധതി പ്രകാരം 376 രൂപ പ്രീമിയം അടയ്ക്കുന്നവർക്ക് അപകട മരണമോ അതുവഴി സ്ഥിരമായും പൂർണമായും ശാരീരിക ശേഷി നഷ്ടപ്പെടുകയോ കൈ, കാൽ, കണ്ണ് എന്നിവ ഒന്നിച്ചോ ഓരോന്നായോ നഷ്ടപ്പെട്ടാൽ പൂർണ പരിരക്ഷയായ 10 ലക്ഷം രൂപ ലഭിക്കും. കൂടാതെ, അംഗവൈകല്യ ശതമാനമനുസരിച്ച് പരമാവധി അഞ്ചു ലക്ഷം രൂപയും ആശുപത്രി ചെലവിനത്തിൽ പരമാവധി ഒരു ലക്ഷം രൂപയും ലഭിക്കും. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിൽ മാർച്ച് 27 വരെ പ്രീമിയം അടയ്ക്കാം. 2018 ഏപ്രിൽ ഒന്നു മുതൽ 2019 മാർച്ച് 31 വരെയാണ് പരിരക്ഷ കാലയളവ്. വിവരങ്ങൾ അതത് പ്രദേശത്തെ മത്സ്യഫെഡ് ക്ലസ്റ്റർ ഓഫിസുകളിലും മത്സ്യഫെഡ് ജില്ല ഓഫിസിലും ലഭിക്കും. ഫോൺ: 0474- 2772971, 9526041052. ഹ്രസ്വചിത്ര നിർമാണ മത്സരം കൊല്ലം: ഉപഭോക്തൃകാര്യ വകുപ്പ് കോളജ് തലത്തിൽ കൺസ്യൂമർ ൈററ്റ്സ് ആൻഡ് െപ്രാട്ടക്ഷഷൻ ഓഫ് ദ ഡിസ്അഡ്വാേൻറജ്ഡ് എന്ന വിഷയത്തിൽ ഹ്രസ്വചിത്ര നിർമാണ മത്സരം നടത്തും. അഞ്ചു മുതൽ 10 മിനിറ്റ് വരെ ദൈർഘ്യമുള്ള ചിത്രം സീഡിയിലാക്കി വ്യക്തിവിവരങ്ങൾ സഹിതം കോളജ് പ്രിൻസിപ്പലിെൻറ അംഗീകാരത്തോടെ ഇൗമാസം10നകം സിവിൽ സപ്ലൈസ് ഡയറക്ടറുടെ ഓഫിസിൽ നൽകണം. പി.ആർ.ഡി വിദഗ്ധ സമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ഹ്രസ്വചിത്രങ്ങൾക്ക് 100000, 50000, 25000 രൂപ ക്രമത്തിൽ സമ്മാനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.