വാട്ടർ കിയോസ്കുകൾ തദ്ദേശസ്ഥാപനങ്ങൾ കൈമാറും; വെള്ളം നിറക്കുന്നത് അനശ്ചിതത്വത്തിൽ

പുനലൂർ: കടുത്ത വരൾച്ചയിൽ നാട് കുടിവെള്ളക്ഷാമത്തിൽ അമരുമ്പോഴും വാട്ടർ കിയോസകുകളിൽ വെള്ളം നിറക്കുന്നത് അനിശ്ചിതത്വത്തിൽ. കിയോസ്കുകളുടെ നിയന്ത്രണ ചുമതല അതാത് പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറാൻ റവന്യൂ വകുപ്പിന് സർക്കാർ നിർദേശം നൽകി. വരൾച്ച കാലത്ത് കുടിവെള്ളക്ഷാമം നേരിടാൻ കഴിഞ്ഞ സർക്കാർ അനുവദിച്ച വാട്ടർ കിയോസ്കുകൾ ഇത്തവണയാണ് സ്ഥാപിതമായത്. പുനലൂർ താലൂക്കിൽ 86 കിയോസ്കുകൾ സ്ഥാപിച്ചു. റവന്യൂ വകുപ്പി​െൻറ മേൽനോട്ടത്തിലാണ് വാട്ടർ കിയോസ്കുകൾ എത്തിച്ച് യഥാസ്ഥലങ്ങളിൽ സ്ഥാപിച്ചത്. ഓരോ വാർഡിലും രണ്ടുംമൂന്നും കിയോസ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. 5000 ലിറ്റർ വീതം കൊള്ളുന്ന പ്ലാസ്റ്റിക് ടാങ്കുകളാണ് പ്രത്യേക സ്റ്റാൻഡുണ്ടാക്കി സ്ഥാപിച്ചിരിക്കുന്നത്. പുറമേനിന്ന് വെള്ളം കൊണ്ടുവന്ന് കിയോസ്കിൽ നിറക്കും. പരിസരത്തുള്ളവർ ഈ ടാങ്കിലെത്തി ആവശ്യത്തിന് വെള്ളം ശേഖരിക്കണം. ടാങ്കറുകളിലും മറ്റ് വാഹനങ്ങളിലും വെള്ളം എല്ലാ ഭാഗങ്ങളിലും എത്തിച്ച് ഓരോ കുടംബത്തിനും നൽകുന്നത് പ്രയോഗിമായ ബുദ്ധിമുട്ടുകളും ഭാരിച്ച ചെലവുമായിരുന്നു. ഇതൊഴിവാക്കാനാണ് നിശ്ചിതമായ പോയൻറുകളിൽ ടാങ്ക് സ്ഥാപിച്ച് വെള്ളം എത്തിക്കാൻ കഴിഞ്ഞ തവണ തീരുമാനമുണ്ടായത്. എന്നാൽ, പ്ലാസ്റ്റിക് ടാങ്കുകൾ സമയത്തിന് ലഭിക്കാതെ വന്നതോടെ കഴിഞ്ഞതവണ ഇതിലൂടെ വെള്ളം നൽകാൻ കഴിഞ്ഞില്ല. പിന്നീട് ടാങ്കറുകളിലാണ് ആവശ്യമായ വെള്ളം എത്തിച്ചത്. മഴക്കാലത്തോടെ കൊണ്ടുവന്ന ടാങ്കുകൾ അടുത്തിടെയാണ് പൂർണമായി സ്ഥാപിച്ചത്. എന്നാൽ, ഇതിൽ വെള്ളം നിറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. ഇനി സർക്കാർ തീരുമാനമുണ്ടായിവരാൻ കാലതാമസം എടുക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.