ഫ്രറ്റേണിറ്റി മൂവ്മെൻറ് യൂനിവേഴ്സിറ്റി മാർച്ച് നടത്തി

തിരുവനന്തപുരം: വിദ്യാർഥി ദ്രോഹ നടപടികൾക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കേരള യൂനിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്തി. പരീക്ഷ കൺട്രോളറുമായുള്ള ചർച്ചയെതുടർന്ന്, കെട്ടിക്കിടക്കുന്ന മുഴുവൻ ബിരുദ, പി.ജി ഫലങ്ങളും ജൂലൈ 30നകം പ്രഖ്യാപിക്കുമെന്ന് ഭാരവാഹികളെ രേഖാമൂലം അറിയിച്ചു. പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് യൂനിവേഴ്സിറ്റി ഗേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷഫ്രിൻ ഉദ്ഘാടനം ചെയ്തു. വി.സിയടക്കമുള്ള ഉന്നത തസ്തികകളിൽ ഉടൻ നിയമനം നടക്കണം. പൊതുവിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെക്കുറിച്ച് വാചാലരാകുന്ന സർക്കാർ സർവകലാശാലയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കാൻ ഒട്ടും ആത്മാർഥത കാട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എസ്. മുജീബുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം. സാബിർ അഹ്സൻ, അമീൻ റിയാസ്, മുഖ്താർ കരുനാഗപ്പള്ളി, സുനിൽ സുബ്രമണ്യൻ, അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. മുർഷിദ, ഫൈറൂസ്, വസീം, അംജദ്, നാസിഹ, ഇജാസ്, മയൂഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.