പെൺകുട്ടി ​െട്രയിൻ തട്ടി മരിച്ച സംഭവം: യുവാവ് അറസ്​റ്റില്‍

(ചിത്രം) ഓച്ചിറ: ക്ലാപ്പന സ്വദേശിയായ പതിനേഴുകാരി െട്രയിൻ തട്ടി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കായംകുളം എരുവ കോയിക്കൽപുര ജങ്ഷൻ കമലാലയത്തില്‍ ഹരികൃഷ്ണനാണ് (20) അറസ്റ്റിലായത്. കരുനാഗപ്പള്ളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം കേസിൽ കൂടുതൽപേർ പിടിയിലാകാൻ സാധ്യതയുണ്ട്. കഴിഞ്ഞ 23ന് പുലര്‍ച്ചെ ചങ്ങന്‍കുളങ്ങര റെയില്‍വേ ക്രോസിന് സമീപമാണ് പെണ്‍കുട്ടിയെ െട്രയിൻ തട്ടി മരിച്ചനിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പെണ്‍കുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യംചെയ്തിരുന്നു. മൊബൈൽ പിതാവ് പിടിച്ചുവാങ്ങുകയും ചെയ്തു. ഇതേതുടര്‍ന്ന് സംഭവദിവസം 1.30ഒാടെ തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിതാവി​െൻറ മൊബൈലുമെടുത്ത് യുവാവിനൊപ്പം ബൈക്കില്‍ കയറിപ്പോയ പെണ്‍കുട്ടി പുലർച്ചെ 4.30ഒാടെ െട്രയിന്‍തട്ടി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. റെയിൽവേ ഗേറ്റ് വരെ പെൺകുട്ടിയെ കൊണ്ടുവിട്ടത് യുവാവാണ്. ഗേറ്റിനടുത്ത് അമ്മാവ​െൻറ വീടുണ്ടെന്ന് പെൺകുട്ടി അറിയിച്ചെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവും പെണ്‍കുട്ടിയും തമ്മിലെ അഭിപ്രായവ്യത്യാസം മരണകാരണമായോ എന്ന് പൊലീസ് അേന്വഷിക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെയും വാട്സ്അപ്പിലൂടെയുമാണ് പെണ്‍കുട്ടി ഇയാളുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി ബന്ധംസ്ഥാപിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍പേര്‍ നിരീക്ഷണത്തിലാണ്. പെൺകുട്ടി പലതവണ ബലാത്സംഗത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും ആത്മഹത്യപ്രേരണക്കുമാണ് കേസെടുത്തത്. ഓച്ചിറ എസ്.ഐ എന്‍. ഗിരീഷ്, എസ്.ഐ മഹേഷ് പിള്ള, അഡീഷനല്‍ എസ്.ഐ അഷ്റഫ്, സി.പി.ഒമാരായ സന്തോഷ്, രഞ്ജിത്, ജയകൃഷ്ണന്‍, ബിനില്‍രാജ്, സീമ എന്നിവരാണ് അേന്വഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.