പ്രഫ. കെ.എ. ചന്ദ്രശേഖര​െൻറ സംസ്കാരം നടന്നു

വെളിയം: വൈകല്യമുള്ളവരുടെ വികസനത്തിനും പുനരധിവാസത്തിനും ത​െൻറ ജീവിതം സമർപ്പിച്ച 73 കാരനായ റിട്ട. പ്രഫ. കെ.എ. ചന്ദ്രശേഖര​െൻറ സംസ്കാരം വെളിയം പടിഞ്ഞാറ്റിൻകര നിത്യചൈതന്യ വീട്ടുവളപ്പിൽ നടന്നു. നിരവധി സാമൂഹിക-സാംസ്കാരിക മേഖലയിലുള്ളവർ മരണാനന്തരചടങ്ങിൽ എത്തിയിരുന്നു. ഇദ്ദേഹം സ്ഥാപകനായ ഫെയ്ത്ത് ഇന്ത്യയുടെ പ്രവർത്തകരും വിഷ്വബിലിറ്റി കമീഷണറായി പ്രവർത്തിക്കുന്ന ഹരികുമാർ, വികലാംഗ വികസന കോർപറേഷൻ ചെയർമാൻ പരശുവയ്ക്കൽ മോഹനൻ, ഐഷാപോറ്റി എം.എൽ.എ, സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവൻ, ജില്ല പഞ്ചായത്ത് അംഗം കെ. ജഗദമ്മ, സി.പി.ഐ വെളിയം ലോക്കൽ കമ്മിറ്റി അംഗം വിനയൻ എന്നിവർ പങ്കെടുത്തു. നാട്ടുകാരും വിവിധ സംഘടനകളും ആദരാഞ്ജലി അർപ്പിച്ചു. ആറാം വയസ്സിൽ കാഴ്ചക്ക് തകരാറ് സംഭവിച്ച ഇദ്ദേഹം ഫെയ്ത്ത് ഇന്ത്യ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗം, വികലാംഗ കോർപറേഷൻ ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പി.എസ്.സി വഴി മെറിറ്റി​െൻറ അടിസ്ഥാനത്തിൽ കാഴ്ച പരിമിതി ഉള്ളവരുടെ മേഖലയിൽനിന്ന് റിസർവേഷനില്ലാതെ ആദ്യമായി ജോലിനേടിയ വ്യക്തിയാണ്. ഭിന്നശേഷി നിയമം 2016ൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേരള സർക്കാറി​െൻറ ഉപദേശക ബോർഡ് അംഗമായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.