ബിജു ചന്ദ്രശേഖറിന് അടൂർഭാസി രത്ന പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: അടൂർഭാസി കൾചറൽ ഫോറത്തി​െൻറ 10ാമത് സിനിമ-ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു. മാധ്യമം ചീഫ് റിപ്പോർട്ടർ ബിജു ചന്ദ്രശേഖറിന് അടൂർഭാസി രത്ന പുരസ്കാരം മന്ത്രി ഇ. ചന്ദ്രശേഖരൻ സമ്മാനിച്ചു. കവികളായ പ്രഭാവർമ, മുരുകൻ കാട്ടാക്കട, നടൻ പ്രേംകുമാ‌ർ, ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, മാധ്യമപ്രവർത്തകരായ വേണു ബാലകൃഷ്ണൻ, വി.എസ്. രാജേഷ് എന്നിവരും രത്ന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രൻസിനും മികച്ച ചിത്രത്തിനുള്ള അവാർഡ് ആളൊരുക്കം സിനിമയുടെ സംവിധായകൻ വി.സി. അഭിലാഷിനും സമ്മാനിച്ചു. അടൂർ ഭാസി കർമരത്ന പുരസ്കാരങ്ങളും മികച്ച ഷോർട്ട് ഫിലിമുകൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി.എസ്. ശിവകുമാർ എം.എൽ.എ, അടൂർ ഭാസി കൾചറൽ ഫോറം പ്രസിഡൻറ് എം. രാജ്കുമാർ, ജനറൽ സെക്രട്ടറി ഡോ.ആർ.എസ്. പ്രദീപ്, ഭാരവാഹികളായ എസ്.ആർ. രാഗേഷ്, വി. രാജേഷ്, എ. പ്രദീപ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.