ലൈഫ് മിഷൻ: സർക്കാർ ലക്ഷ്യം പാർപ്പിടപ്രശ്നത്തിന് പരിഹാരം -മന്ത്രി (ചിത്രം)

ചാത്തന്നൂർ: സംസ്ഥാനത്തെ പാർപ്പിടപ്രശ്നത്തിന് സമ്പൂർണ പരിഹാരമാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി കെ. രാജു. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാംഘട്ടം പണിപൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പല കാരണങ്ങളാൽ പ്രവൃത്തി മുടങ്ങിക്കിടന്ന വീടുകളുടെ നിർമാണമാണ് ഒന്നാം ഘട്ടമായി പൂർത്തിയാക്കിയത്. ലൈഫ് പദ്ധതി പ്രകാരം 65,000 വീടുകൾ പൂർത്തീകരിച്ചു. പൊതുയിടങ്ങളിൽ സ്ഥലം കണ്ടെത്തിയും തികയാതെ വരുന്നത് വിലയ്ക്ക് വാങ്ങിയും ഫ്ലാറ്റുകളും വീടുകളും നിർമിച്ചുനൽകി പാർപ്പിടപ്രശ്നത്തിന് പരിഹാരം കാണുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇടനാട് ചരുവിളവീട്ടിൽ അമ്പിളിമണി, ലാലു ഭവനിൽ ലാലു എന്നിവർ വീടി​െൻറ താക്കോൽ ഏറ്റുവാങ്ങി. പദ്ധതിയുടെ ഭാഗമായി പല സ്കീമുകളിൽ ഉൾപ്പെട്ട് പണിപൂർത്തീകരിക്കാതെ കിടന്ന 12 വീടുകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം നൽകിയത്. രണ്ടാംഘട്ടത്തിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്ക് ആദ്യഗഡു വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇൻ ചാർജ് എ. സുന്ദരേശൻ, ജില്ലപഞ്ചായത്തംഗം എൻ. രവീന്ദ്രൻ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആർ. ജയലക്ഷ്മി, ഡി. ഗിരികുമാർ, എസ്. ലൈല, ഗ്രാമപഞ്ചായത്തംഗങ്ങളായ എ. സുരേഷ്, കെ. ചാക്കോ, നിർമല വർഗീസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.