(ചിത്രം) കൊട്ടിയം: പ്രതിസന്ധിയിലൂടെ കടന്നുപോകുേമ്പാഴും കെ.എസ്.ആർ.ടി.സിയിൽനിന്ന് സമീപകാലത്ത് നന്മ നിറഞ്ഞ വാർത്തകളാണ് പുറത്തുവരുന്നത്. കൊട്ടിയത്ത് പരിക്കേറ്റ യാത്രക്കാരനെ അതേ ബസിൽ ആശുപത്രിയിലെത്തിച്ച ജീവനക്കാരാണ് ഒടുവിൽ കോർപറേഷെൻറ മനുഷ്യമുഖം വെളിവാക്കിയത്. മാവേലിക്കര ഡിപ്പോയിലെ കണ്ടക്ടർ ആർ.എസ്. രമ്യയും ഡ്രൈവർ പ്രസന്നനുമാണ് ഇത്തവണത്തെ താരങ്ങൾ. തിരുവനന്തപുരത്തേക്ക് പോയ ബസ് കൊട്ടിയത്തിന് സമീപമെത്തിയപ്പോഴാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ വന്ന ഓട്ടോയിൽ ഇടിക്കാതിരിക്കാൻ ബസ് പെെട്ടന്ന് വെട്ടിത്തിരിച്ചു. ഇതിെൻറ ആഘാതത്തിൽ പിൻഭാഗത്തുണ്ടായിരുന്ന യാത്രക്കാരിൽ പലരും മുന്നിലേക്ക് തെറിച്ചുവീണു. അക്കൂട്ടത്തിൽ ആറ്റിങ്ങൽ സ്വദേശി ദേവരാജന് കാലിന് സാരമായ പരിക്കേറ്റു. ദേവരാജനെ അതേ ബസിൽതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാൻ രമ്യ തീരുമാനിച്ചു. മറ്റ് യാത്രക്കാരുടെ സഹകരണം കൂടിയായതോടെ പ്രസന്നൻ ബസ് മേവറത്തെ ട്രാവൻകൂർ മെഡിസിറ്റി ആശുപത്രിയിലേക്ക് വിട്ടു. അത്യാഹിതവിഭാഗത്തിൽ അടിയന്തര ശുശ്രൂഷ നൽകി ദേവരാജനുമായി വീണ്ടും യാത്ര പുറപ്പെടുമ്പോൾ യാത്രക്കാരെല്ലാം ൈഡ്രവറെയും രമ്യയെയും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.