തമിഴ്​നാട്ടിൽനിന്ന്​​ എത്തിച്ച 9000 കിലോ 'ഫോർമാലിൻ' മത്സ്യം പിടികൂടി

(ചിത്രം) പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ഫോർമാലിൻ കലർത്തിയ 9000 കിലോ മത്സ്യം ആര്യങ്കാവ് ചെക്പോസ്റ്റിൽ പിടികൂടി. സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പി​െൻറ 'ഒാപറേഷൻ സാഗർ റാണി'യുടെ ഭാഗമായി അധികൃതർ നടത്തിയ പരിേശാധനയിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടികൂടിയത്. ഇതിൽ 7000 കിലോ ചെമ്മീനും 2000 കിലോ മറ്റു മത്സ്യങ്ങളുമാണ്. പിടികൂടിയ മത്സ്യത്തിന് വിപണിയിൽ 45 ലക്ഷത്തോളംരൂപ വില വരും. തിങ്കളാഴ്ച രാത്രി ഏഴുമുതൽ ചൊവ്വാഴ്ച പുലർച്ച മൂന്നരവരെ ചെക്പോസ്റ്റ് കടന്നുവന്ന 11 വാഹനങ്ങളിലെ മത്സ്യമാണ് പരിശോധിച്ചത്. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിഷറീസ് ടെക്നോളജിയുടെ പ്രഷർ സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന. പ്രാഥമിക പരിശോധനയിൽതന്നെ മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് വ്യക്തമായി. ഇവയുടെ സാംപ്ൾ ശേഖരിച്ച് ദൂതൻ വഴി ഭക്ഷ്യവകുപ്പി​െൻറ തിരുവനന്തപുരം ലാബിലും മൈസൂരിലെ സെൻട്രൽ അനാലിസ്റ്റിക് ലാബിലും പരിശോധന നടത്തും. ഇതിനുശേഷം മത്സ്യം കയറ്റിവന്നവർക്കെതിരെ മറ്റ് നിയമനടപടികളുണ്ടാകുെമന്ന് അധികൃതർ പറഞ്ഞു. രാമേശ്വരം മണ്ഡപത്തുനിന്നാണ് ചെമ്മീൻ കൊണ്ടുവന്നത്. കൊച്ചിയിലെ ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങളിലേക്ക് കൊണ്ടുവന്നതായിരുന്നു. തൂത്തുക്കുടിയിൽനിന്ന് മൂവാറ്റുപുഴ, പാലാ, കൂത്താട്ടുകുളം എന്നിവിടങ്ങളിലെ മാർക്കറ്റുകളിലെ ചില്ലറ വിൽപനക്കാരാണ് മറ്റു മത്സ്യം കൊണ്ടുവന്നത്. മത്സ്യവും വാഹനവും അധികൃതർ കസ്റ്റഡിയിലെടുത്തും. വരുംദിവസങ്ങളിലും പരിശോധന തുടരും. ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞദിവസങ്ങളിൽ അമരവിള, പാലക്കാട് ചെക്പോസ്റ്റുകളിലും നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയ മത്സ്യം വൻതോതിൽ പിടികൂടിയിരുന്നു. ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാവകുപ്പ് േജായൻറ് കമീഷണർ കെ. അനിൽകുമാർ, അസി.കമീഷണർ കെ. അജിൽകുമാർ, മേഖല ഒാഫിസർമാരായ എ.എ. അനസ്, ജിതിൻദാസ് രാജ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.