തിരുവനന്തപുരം: സ്കൂളിൽനിന്ന് വിരനിർമാർജനത്തിനുള്ള ഗുളിക കഴിച്ച ഒമ്പതാം ക്ലാസ് വിദ്യാർഥി അസ്വസ്ഥതകളെ തുടർന്ന് മരിച്ച സംഭവത്തിൽ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഉത്തരവ്. 2016 ആഗസ്റ്റ് 11ന് മരിച്ച തിരുവനന്തപുരം ഭരതന്നൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരുന്ന മനു റോബേർട്ട്സെൻറ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് തുക നൽകാനാണ് കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിെൻറ ഉത്തരവ്. റവന്യൂ സെക്രട്ടറി രണ്ട് മാസത്തിനകം തുക നൽകണമെന്നും ഉത്തരവിൽ പറയുന്നു. കൂടുതൽ നഷ്ടപരിഹാരത്തിന് സിവിൽ കോടതിക്ക് മുമ്പിൽ കേസ് ഫയൽ ചെയ്യാൻ പരാതിക്കാരിയായ മനുവിെൻറ മാതാവ് അജിതക്ക് തടസ്സമില്ലെന്നും ഉത്തരവിൽ പറയുന്നു. പച്ച പാലോട് സ്വദേശിയാണ് മരിച്ച മനു. പിതാവ് റബർ ടാപ്പിങ് തൊഴിലാളിയാണ്. അജിത തൊഴിൽരഹിതയാണ്. ഗുളിക കഴിച്ചയുടൻ പനിയും വിറയലും അനുഭവപ്പെട്ട മനുവിനെ ക്ലാസ് അധ്യാപിക എൻ.സി.സി പരേഡിൽ പങ്കെടുക്കാൻ നിർബന്ധിച്ചതായും പരാതിയിലുണ്ട്. വൈകീട്ട് വീട്ടിലെത്തിയ മനുവിന് അസ്വസ്ഥതകൾ വർധിക്കുകയും വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ മരിച്ചു. വിരഗുളികയല്ല മരണകാരണമെന്നായിരുന്നു സർക്കാർ വാദം. െഡങ്കി വൈറസാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഗുളിക കഴിക്കുന്നതിന് മുമ്പ് പൂർണ ആരോഗ്യവാനായിരുന്ന മനുവിന് െഡങ്കിപ്പനിയോ മറ്റ് പനി ലക്ഷണങ്ങളോ ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാർ വാദിച്ചു. മറ്റെന്തെങ്കിലും രോഗമോ രോഗലക്ഷണമോ ഇല്ലാതിരുന്ന സാഹചര്യത്തിൽ വിരഗുളിക മരണകാരണമായെന്ന് അനുമാനിക്കേണ്ടിവരുമെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.