പൊലീസി​െൻറ വീഴ്​ച ഒറ്റപ്പെട്ട സംഭവമല്ല -വി.ഡി. സതീശൻ

കൊല്ലം: പൊലീസി​െൻറ ഭാഗത്തുനിന്ന് നിരന്തരമുണ്ടാകുന്ന വീഴ്ചകൾ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ. ഒാരോതവണയും മുഖ്യമന്ത്രി നിയമസഭയിൽ എഴുന്നേറ്റുനിന്ന് ഒറ്റപ്പെട്ട സംഭവമാണെന്ന് ആവർത്തിക്കുെന്നന്നും അദ്ദേഹം പറഞ്ഞു. മികച്ച യുവ സാമാജികന് രാജീവ് ഗാന്ധി സാംസ്കാരിക സമിതി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി പ്രതിഭാ പുരസ്കാരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ അങ്കമാലി എം.എൽ.എ റോജി എം. ജോണിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഉറങ്ങിക്കിടക്കുന്നവരെ കൊണ്ടുപോയി തല്ലിക്കൊല്ലുകയും ബന്ധുക്കൾക്ക് 10 ലക്ഷവും വിധവക്ക് സർക്കാർ േജാലിയും നൽകുന്ന സർക്കാറാണുള്ളത്. പൊലീസുകാരുടെമേൽ ഉയർന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണമില്ല. സി.പി.എം ആണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമെല്ലാം ഇവരാണ് തീരുമാനിക്കുന്നത്. ആളുകളെ ക്രൂരമായി കൊല്ലുകയും അവരുടെ ബന്ധുക്കളോട് ദയയോടെ പെരുമാറുകയും ചെയ്യുന്നത് പണ്ട് തുർക്കിയിൽ ഉണ്ടായിരുന്ന സമ്പ്രദായമാണ്. ജനാധിപത്യം നഷ്ടപ്പെട്ട കാലഘട്ടമാണിത്. നെഹ്റുവിൽനിന്ന് മോദിയിലേക്കുള്ള ദൂരം മനസ്സിലാക്കണം. വിമർശകർക്കു പോലും െചവി കൊടുത്തിരുന്ന ആളായിരുന്നെന്നും നെഹ്റുവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി സാംസ്കാരിക സമിതി രക്ഷാധികാരി ആർ. രാജശേഖരൻ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.