നിരാശയാണ്​ ബോട്ട്​ യാത്ര

ബോട്ട് സവാരിക്കായി ഇപ്പോൾ ഹൗസ് ബോട്ടുൾപ്പെടെ അഞ്ച് ബോട്ടുകൾ മാത്രമാണുള്ളത്. കടപ്പുറത്ത് കയറിയ ബോട്ടുകളും ലക്ഷങ്ങൾ െചലവഴിച്ച് പണി പാതിയിൽ നിർത്തിയ ബോട്ടും നീറ്റിലിറക്കാനുള്ള പദ്ധതികളെല്ലാം കടലാസിലൊതുങ്ങി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ ആറുബോട്ടുകൾ കട്ടപ്പുറത്തായിട്ട് കാലങ്ങളായി. ഇപ്പോൾ രണ്ട് ബോട്ടുകളാണ് സർവിസുകൾ നടത്തുന്നത്. ഓണക്കാലത്തും അവധി ദിവസങ്ങളിലും ബോട്ട് യാത്രചെയ്യാൻ എത്തുന്നവർ നിരാശരായി മടങ്ങുന്നതും പതിവാണ്. ചിലപ്പോൾ ബോട്ട് ഇല്ലാത്തതി​െൻറ പേരിൽ ജീവനക്കാരും സഞ്ചാരികളും തമ്മിൽ കലഹവും ഉണ്ടാകാറുണ്ട്. ഡി.ടി.പി.സി നെയ്യാർഡാമിൽ നടത്തിയ പദ്ധതികളെക്കുറിച്ച് അന്വേഷിക്കണമെന്ന നിരവധി പരാതികൾ ഉയർന്നെങ്കിലും ഒന്നും വെളിച്ചം കണ്ടില്ല. ഭാഗ്യം വേണം, മാനുകളെ കാണാൻ .................................................................. മാൻ പാർക്കിലെ മാനുകളെ കാണണമെങ്കിൽ ഭാഗ്യം വേണം. നൂറിലേറെ മാനുകളുള്ള പാർക്കിൽ തീറ്റകൊടുക്കുന്ന സമയങ്ങളിൽ മാത്രമാണ് സഞ്ചാരികൾക്ക് മാനുകളെ കാണാൻ കഴിയുന്നത്. 14 ഏക്കറുള്ള പാർക്കിലെ കവാടത്തിന് മുന്നിൽ മിക്കപ്പോഴും വൈകീട്ടാണ് ആഹാരം നൽകുന്നത്. സഞ്ചാരികൾക്ക് എപ്പോഴും മാൻകൂട്ടത്തെ കാണാനായി സംവിധാനംവേണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. എസ്. വിനോദ് ചിത്ത് ചിത്രം 1. അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന സഫാരി പാർക്കിലെ സിംഹങ്ങൾ 2. അടച്ചിട്ടിരിക്കുന്ന പിക്നിക് ഹാൾ 3.സഞ്ചാരികൾ ഉറങ്ങാത്ത നെയ്യാർഡാമിലെ റിസോർട്ട് 4. തകർന്നുകിടക്കുന്ന കുട്ടികളുടെ പാർക്ക് 5. ഇതേവരെ തുറക്കാത്ത ഇൻഫർമേഷൻ ഓഫീസ് 6. നെയ്യാർഡാം 7. മത്സ്യകുഞ്ഞുങ്ങൾ വളർത്തുന്നതിനുവേണ്ടി നിർമിച്ച കുളങ്ങൾ 8. കാട് കയറിയ ഉദ്യാനം 9. കട്ടപ്പുറത്തായ ബോട്ടുകൾ 10. രൂപ ഭംഗി നഷ്ടപ്പെട്ട പ്രതിമകൾ 11.മാനുകളെത്താത്ത മാൻ പാർക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.