വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച മകനെ നാട്ടുകാർ പിടികൂടി പൊലീസിന്​ കൈമാറി

കുളത്തൂപ്പുഴ: വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ചവശയാക്കിയ സംഭവത്തിൽ മകനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി നാലുസ​െൻറ് കോളനിയിൽ റാഹേൽ ഭവനിൽ ശാന്തമ്മയെന്ന് വിളിക്കുന്ന റാഹേലമ്മ (85)ആണ് ഞായറാഴ്ച രാവിലെ മക​െൻറ മർദനത്തിനിരയായത്. സംഭവത്തിൽ ഇവരുടെ മകൻ ബാബുകുട്ടി (55)യെയാണ് നാട്ടുകാർ പിടികൂടി കുളത്തൂപ്പുഴ പൊലീസിന് കൈമാറിയത്. സംഭവത്തെ കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ: മാതാവി​െൻറ സംരക്ഷണയിൽ കഴിയുന്ന ബാബുകുട്ടി സ്ഥിരം മദ്യപാനിയാണ്. ദിവസവും രാത്രി മദ്യപിച്ചെത്തുന്ന ഇയാൾ മാതാവിനെ അസഭ്യം പറയുകയും ൈകയേറ്റത്തിനു മുതിരുകയും ചെയ്യുമായിരുന്നു. ഇതിെന തുടർന്ന് മുമ്പ് പലതവണ നാട്ടുകാർ താക്കീത് ചെയ്തെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. കഴിഞ്ഞ രാത്രിയിലും മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കിയതായി സമീപവാസികൾ പറഞ്ഞു. എന്നാൽ, ഞായറാഴ്ച രാവിലെ നിലവിളി കേട്ടെത്തിയ നാട്ടുകാർ മുഖത്തും കഴുത്തിനും മർദനമേറ്റ് അവശയായി കരയുന്ന റാഹേലമ്മയെയാണ് കണ്ടത്. പരിസരവാസികളുടെ മുന്നിൽെവച്ചും ആക്രമണം തുടർന്നതോടെ നാട്ടുകാർ ഇയാളെ തടഞ്ഞുെവച്ച് കുളത്തൂപ്പുഴ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ബാബുകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും റാഹേലമ്മയെ കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എത്തിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ മുഖത്തെ പരിക്കുകൾ ഗുരുതരമാണെന്ന് കണ്ടതിനെ തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. റാഹേലമ്മയുടെ മൊഴിയെടുത്തെങ്കിലും മകനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാവ് കൈക്കൊണ്ടത്. എന്നാൽ, നാട്ടുകാരുടെ പരാതിയുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പൊലീസ് ബാബുകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.