കടമാൻകോട് കോളനിക്ക് സമീപം പുലിയെ കണ്ടതായി അഭ്യൂഹം

കുളത്തൂപ്പുഴ: കടമാൻകോട് ആദിവാസി കോളനിക്ക് സമീപം മൊക്ക പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടതായി അഭ്യൂഹം പടർന്നു. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. വീട്ടുമുറ്റത്തെത്തിയ പുലി വളർത്തുനായയെ പിടിക്കാൻ ശ്രമിെച്ചന്നും തങ്ങൾ ബഹളമുണ്ടാക്കിയതോടെ ഇരുട്ടിലേക്ക് ഓടി മറഞ്ഞെന്നുമാണ് വനത്തിന് സമീപം താമസിക്കുന്ന വീട്ടമ്മ നാട്ടുകാരോട് പറഞ്ഞത്. വിവരം പടർന്നതോടെ നാട്ടുകാർ ഭീതിയിലായി. സംഭവമറിഞ്ഞ് വാർഡംഗം വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും റെയ്ഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയുമായിരുന്നു. വിശദ പരിശോധനയിൽ പ്രദേശത്തെങ്ങും പുലിയുടേതെന്ന് സംശയിക്കാവുന്ന തരത്തിൽ കാൽപാടുകളോ മറ്റു അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല. മറ്റു വല്ല കാട്ടുമൃഗങ്ങളായിരിക്കാമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. പരിപാടികൾ ഇന്ന് കൊട്ടുവിള സ​െൻറ് ജോർജ് പാരിഷ് ഹാൾ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർ‌ഡ് ഗ്രാമ സഭായോഗം -വൈകു. 3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.