കൊല്ലം: ചുമട്ടുതൊഴിലാളി ക്ഷേമബോർഡിൽനിന്ന് റിട്ടയർ ചെയ്ത ജീവനക്കാർക്ക് സർക്കാർ-പൊതുമേഖലാ സ്ഥാപന ജീവനക്കാർക്ക് ലഭിക്കുന്നതുപോലുള്ള പെൻഷന് അർഹതയുള്ളവരാണെന്ന് മേയർ വി. രാജേന്ദ്രബാബു പറഞ്ഞു. കേരള ഹെഡ്ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ് റിട്ട. എംപ്ലോയീസ് ഫോറത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് സി. ഷാജി അധ്യക്ഷതവഹിച്ചു. ഹുസൈെൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. കരുനാഗപ്പള്ളി: ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട കല്ലേലിഭാഗം സ്വദേശി ഹുസൈെൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി. കരുനാഗപ്പളിയിലെ ഒരു കടമുറിയിലാണ് ഒരാഴ്ച മുമ്പ് ഹുസൈനെ മരിച്ച നിലയിൽ കാണപ്പെട്ടത്. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് അദ്ദേഹം കമീഷണറോട് ആവശ്യപ്പെട്ടു. രണ്ടു പെൺകുഞ്ഞുങ്ങളടക്കം വളരെ ദയനീയമായ അവസ്‌ഥയിൽ കഴിയുന്ന ഹുസൈെൻറ കുടുംബത്തിന് ധനസഹായം നൽകണമെന്നും ദുരൂഹത നീക്കാൻ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഹുസൈെൻറ കുടുംബത്തെ സന്ദർശിച്ച എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.