കുണ്ടറ മിനി സിവിൽസ്​റ്റേഷൻ; മൂന്ന് ഓഫിസുകളുടെ പൂട്ട് തകർത്ത് മോഷണം

കുണ്ടറ: മിനി സിവിൽസ്റ്റേഷനിൽ മൂന്ന് ഓഫിസുകളിൽ മോഷണം. താഴത്തെ നിലയിലുള്ള സബ് രജിസ്ട്രാർ ഓഫിസിൽ നിന്ന് വിവിധ ഫീസുകളായി ലഭിച്ചിരുന്ന 22,742 രൂപ കവർന്നു. ഇവിടെ സൂക്ഷിച്ചിരുന്ന ശിശുക്ഷേമ സ്റ്റാമ്പി​െൻറ 2200 രൂപ നഷ്ടപ്പെട്ടിട്ടില്ല. നാൽപതിനായിരം രൂപ വിലയുള്ള കാമറയും മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയി. രണ്ടാമത്തെ നിലയിൽ പ്രവർത്തിക്കുന്ന വാണിജ്യനികുതി ഓഫിസ്, കേരള കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ഓഫിസ് എന്നിവിടങ്ങളിലും മോഷ്ടാക്കൾ കയറി. സബ് രജിസ്ട്രാർ ഓഫിസി​െൻറ മുൻഭാഗത്തെ വാതിലിന് മുന്നിലും സ്േട്രാങ്റൂമിന് മുന്നിലും ഉണ്ടായിരുന്ന ഇരുമ്പ് ഷട്ടറുകളുടെ പൂട്ടുകളും അറുത്തുമാറ്റിയിരുന്നു. ഓഫിസുകളിലെ മേശകളുടെ ഡ്രോകളും അലമാരകളും തുറന്ന് പരിശോധിച്ചിരുന്നു. കൊല്ലം റൂറൽ ഡോഗ് സ്ക്വാഡിലെ പൊലീസ്നായ മേഷ്ടാക്കൾ ഉപേക്ഷിച്ചുപോയ ചെറിയ ടവലിൽ നിന്ന് മണം പിടിച്ച് സിവിൽസ്റ്റേഷനോട് ചേർന്നുള്ള ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തി​െൻറ അടഞ്ഞുകിടക്കുന്ന ഗേറ്റിന് മുന്നിൽവരെ എത്തി. പിന്നിലെ മതിൽ ചാടിക്കടന്ന് മോഷ്ടാക്കൾ ക്ഷേത്രത്തിൽ കയറിയിരിക്കാമെന്നാണ് നിഗമനം. വിരലടയാള വിദഗ്ധരും സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ സുഗുണനും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുണ്ടറ സബ്ട്രഷറി മിനി സിവിൽസ്റ്റേഷനിലേക്ക് മാറ്റുന്നതി​െൻറ ഭാഗമായി ഓഫിസ് കാബിനുകളുടെ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇവിടെ പണിയെടുക്കുന്ന തൊഴിലാളികൾ രാവിലെ ഏഴിന് ജോലിെക്കത്തുമെന്നതിനാൽ മുൻഭാഗത്തെ ഗേറ്റും മിനി സിവിൽ സ്റ്റേഷ​െൻറ ഷട്ടറും പൂട്ടിയിരുന്നില്ല. ആളൊഴിഞ്ഞ പ്രദേശം രാത്രിയായാൽ മദ്യപന്മാരുടെയും സാമൂഹികവിരുദ്ധരുടെയും താവളമാവാറാണ് പതിവ്. ഇതേതുടർന്ന് നാട്ടുകാർ രാത്രികാവൽക്കാരനെ നിയമിക്കണമെന്ന ആവശ്യം ഉയർത്തിയിരുന്നെങ്കിലും നാളിതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. കുണ്ടറ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.