പ്രദേശത്ത് കുടിവെള്ളക്ഷാമം ഉണ്ടായതിനെതുടർന്ന് ജലറാഞ്ചി മരങ്ങൾ നട്ടുപിടിപ്പിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരം നടത്തിയിരുന്നു വിതുര: പരുത്തിപ്പള്ളി വനം റേഞ്ചിലുൾപ്പെട്ട കൂട്ടപ്പാറ സെക്ഷൻ പരിധിയിൽ പുഷ്ടിയുള്ള അക്കേഷ്യതൈകൾ ഒഴിവാക്കി വനം അധികൃതർ അടിക്കാട് വെട്ടുന്നതായി ആക്ഷേപം. നാട്ടുകാരുടെയും ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും പ്രതിഷേധത്തെതുടർന്നാണ് അക്കേഷ്യ പ്ലാൻറിലെ മരങ്ങൾ മുറിച്ചപ്പോൾ പകരം കാട്ടുമരങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തൈകൾ നട്ടത്. കഴിഞ്ഞവർഷം നട്ട തൈകൾക്ക് ചുറ്റുമുള്ള അടിക്കാടുകൾ നീക്കംചെയ്യുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. നേരത്തേ ഇവിടെ ഉണ്ടായിരുന്ന അക്കേഷ്യയിൽനിന്ന് പൊട്ടിവീണ് മുളച്ച തൈകളാണ് കൂടുതലായും അടിക്കാട് രൂപത്തിലുള്ളത്. ഇവയിൽ പുഷ്ടിയുള്ളവ നിലനിർത്തിയാണ് അഴിക്കാടെടുക്കുന്നത്. അക്കേഷ്യമരങ്ങളുടെ റീ പ്ലാൻറിനെ ചെറുത്തപ്പോൾ പ്ലാവ്, കുമ്പളം, മാവ് തുടങ്ങിയ ഇനത്തിൽെപട്ട മരങ്ങളാണ് നട്ടത്. അക്കേഷ്യ പ്ലാൻറിെൻറ വ്യാപനത്തോടെ പേപ്പാറ, മാങ്കാല, പട്ടൻ കുളിച്ച പാറ എന്നിവിടങ്ങളിലെ ജനവാസമേഖലകളിലെല്ലാം കുടിവെള്ളം മുട്ടിയിരുന്നു. സാഹചര്യത്തിലാണ് ജലറാഞ്ചി മരങ്ങൾ നട്ടുപിടിപ്പിക്കരുതെന്നാവശ്യപ്പെട്ട് പ്രദേശത്ത് ശക്തമായ സമരമാരംഭിച്ചത്. അടിക്കാട് വെട്ടുന്നതിെൻറ മറവിൽ അക്കേഷ്യകളെ പരിപാലിക്കാൻ അനുവദിക്കില്ലെന്നും അത്തരം താൽപര്യങ്ങൾ ഉദ്യോഗസ്ഥർ ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് ഡി.വൈ.എഫ്.ഐ തയാറെടുക്കുമെന്നും വിതുര ബ്ലോക്ക് പ്രസിഡൻറ് ആർ. സജയനും സെക്രട്ടറി എ.എം. അൻസാരിയും പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ശോച്യാവസ്ഥയിലായ വിതുര വില്ലേജ് ഒാഫിസ് തകർച്ചയുടെ വക്കിൽ വിതുര: ശോച്യാവസ്ഥയിലായ വിതുര വില്ലേജ് ഒാഫിസ് തകർച്ചയുടെ വക്കിൽ. ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിൽ നിലകൊള്ളുന്ന ഓഫിസിൽ ഭയത്തോടെയാണ് ജീവനക്കാർ ജോലി ചെയ്യുന്നതും ഇടപാടുകാർ എത്തുന്നതും. നെടുമങ്ങാട് താലൂക്കിലെ തിരക്കുള്ള മലയോര വില്ലേജുകളിലൊന്നാണിത്. 2001ലാണ് വില്ലേജ് ഓഫിസിന് കെട്ടിടം നിർമിച്ചത്. നാളിതുവരെ കെട്ടിടത്തിെൻറ അറ്റകുറ്റപ്പണികൾ പോലും നടന്നിട്ടില്ല. കോൺക്രീറ്റ് മേൽക്കൂര ചോർന്നൊലിക്കുന്നു. മഴക്കാലങ്ങളിൽ പലപ്പോഴും പുറത്ത് വരാന്തയിലിരുന്നാണ് ഉദ്യാഗസ്ഥർ ജോലി ചെയ്യുന്നത്. ഇതുമൂലം വിവിധ സർട്ടിഫിക്കറ്റുകൾ വാങ്ങാനെത്തുന്നവർക്ക് പുറത്തുനിൽക്കേണ്ട അവസ്ഥയാണ്. മഴക്കാലങ്ങളിൽ ഓഫിസിനുള്ളിൽ കുട ചൂടിയാണ് ഇടപാടുകാരും നിൽക്കാറുള്ളത്. മഴവെള്ളം വീണ് വില്ലേജ് രേഖകൾ നശിക്കുന്നതും പതിവാണ്. അപകടാവസ്ഥയിൽ നിന്ന് വില്ലേജ് ഓഫിസ് അടിയന്തരമായി നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.