നെയ്യാർ: അഗസ്ത്യവന മേഖലകളിൽ കനത്ത മഴയെത്തുടർന്ന് നെയ്യാർഡാമിലേക്കുള്ള നീരൊഴുക്ക് ശക്തം. നാല് ഷട്ടറുകൾ വീണ്ടും രണ്ടിഞ്ച് ഉയർത്തിയിട്ടുണ്ട്. രണ്ടുദിവസമായി പെയ്യുന്ന മഴ ശക്തി പ്രാപിച്ചാല്‍ കൂടുതല്‍ വെള്ളം നെയ്യാറിലേക്ക് തുറന്നുവിടേണ്ടിവരും. ഇത് നെയ്യാര്‍ നിറഞ്ഞൊഴുകുന്നതിനും കൃഷിനാശത്തിനും ഇടയാക്കും. 84.7 മീറ്ററായിരുന്ന അളവ് ഇന്നലെ 84.17 മീറ്ററിലേെക്കത്തി. 84. 75 മീറ്ററാണ് ഡാമിെൻറ സംഭരണശേഷി. രണ്ട് ദിവസം മുമ്പ് നാല് ഷട്ടറുകളും നാല് ഇഞ്ച് വീതം ഉയർത്തിയിരുന്നു. ഇന്നലെ ഉച്ചയോടെ ഷട്ടറുകൾ ആറ് ഇഞ്ച് വീതം ഉയർത്തി ജലനിരപ്പ് ക്രമീകരിച്ചു. ഷട്ടറുകൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ നെയ്യാറിറിെൻറയും കനാലുകളുടെയും സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അസിസ്റ്റൻറ് എൻജിനീയർ വിനോദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.