സ്വാ​ശ്രയ കോളജുകൾ: വിദ്യാർഥി സംഘടനാ ​സ്വാതന്ത്ര്യത്തിന്​ നിയമനിർമാണം ഉടൻ-​േകാടിയേരി

കൊല്ലം: ഇൗ അധ്യയനവർഷംതന്നെ സ്വാശ്രയ കാമ്പസുകളിലേതടക്കമുള്ള വിദ്യാർഥികൾക്ക് സംഘടനാപ്രവർത്തനം അനുവദിക്കുന്ന നിയമനിർമാണം നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്.എഫ്.െഎ 33ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. നടപ്പ് നിയമസഭ സമ്മേളനകാലയളവിൽ ബിൽ അവതരിപ്പിക്കാൻ കഴിയില്ല. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ ഇക്കാര്യത്തിൽ നിയമപ്രാബല്യമുള്ള സംവിധാനമുണ്ടാക്കും. വിദ്യാർഥി സംഘടനാപ്രവർത്തനം അനുവദിക്കണമെന്ന നിലപാടാണ് സർക്കാറിന്. വിദ്യാർഥി പ്രാതിനിധ്യമില്ലാതിരുന്ന സർവകലാശാലകളുെട സിൻഡിക്കേറ്റിൽ അത് ഉറപ്പാക്കാനുള്ള ഇടപെടലും നടത്തിയിട്ടുണ്ട്. പൊലീസിലെ ദാസ്യപ്പണിയടക്കമുള്ള വിഷയങ്ങളുയർത്തി ഇടതുഭരണത്തി​െൻറ പ്രതിച്ഛായ നശിപ്പിക്കാണ് കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് ചിലർ ശ്രമിക്കുന്നത്. സർക്കാറിനെതിരായ കുത്തിത്തിരിപ്പുകൾ വിജയിക്കില്ല. ഇരകളെ സംരക്ഷിക്കുകയും അവർക്ക് നീതി നൽകുകയും ചെയ്യുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികളുടെ എണ്ണം വർധിച്ചത് സർക്കാറി​െൻറ ഇടപെടൽ തെളിയിക്കുന്നതാണ്. അൺ എയ്ഡഡ് സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കിന് കുറവുവന്നു. വിദ്യാഭ്യാസരംഗം വർഗീയവത്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. അന്ധവിശ്വാസങ്ങൾ പഠിപ്പിക്കുന്നു. വരുംതലമുറയെ മതനിരപേക്ഷ ബോധമില്ലാത്തവരാക്കാനും ജനാധിപത്യ ബോധത്തിൽനിന്ന് അകറ്റാനും ബി.ജെ.പിയും ആർ.എസ്.എസും ശ്രമിക്കുന്നു. പ്രസിഡൻഷ്യൽ ഭരണം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് തന്ത്രം തിരിച്ചറിയണമെന്നും കോടിയേരി പറഞ്ഞു. എസ്.എഫ്.െഎ സംസ്ഥാന പ്രസിഡൻറ് ജെയ്ക്.സി.തോമസ് അധ്യക്ഷതവഹിച്ചു. അഖിലേന്ത്യ ജന.സെക്രട്ടറി വിക്രംസിങ്, പ്രസിഡൻറ് വി.പി. സാനു, സംസ്ഥാന സെക്രട്ടറി എം. വിജിൻ, സി.പി.എം സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ല സെക്രട്ടറി എസ്. സുദേവൻ, എം. നൗഷാദ് എം.എൽ.എ, പി. രാജേന്ദ്രൻ, എസ്. ജയമോഹൻ, എക്സ്.ഏണസ്റ്റ് , സ്വാഗതസംഘം ജന. കൺവീനർ ശ്യാംമോഹൻ എന്നിവർ സംസാരിച്ചു. നഗരത്തിൽ വിദ്യാർഥി റാലി നടന്നു. 24 വരെ നടക്കുന്ന സമ്മേളനത്തി​െൻറ പ്രതിനിനിധി സമ്മേളനം െവള്ളിയാഴ്ച രാവിെല പത്തിന് ആശ്രാമം യൂനുസ് കൺവെൻഷൻ സ​െൻററിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം െചയ്യും. കോൺഗ്രസിനെ നയിക്കുന്നത് പാണക്കാട് തങ്ങൾ- കോടിയേരി കൊല്ലം: കേരളത്തിൽ കോൺഗ്രസിെന നയിക്കുന്നത് പാണക്കാട് തങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ.പി.സി.സി പ്രസിഡൻറ് ആരെന്ന് ഇതുവരെ തീരുമാനമെടുത്തില്ല. അതിൽ അന്തിമതീരുമാനമെടുക്കുന്നത് പാണക്കാട് തങ്ങളായിരിക്കും. എസ്.എഫ്.െഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടുത്ത കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസിഡൻറുമാരെ തീരുമാനിക്കുന്നതും പാണക്കാട് തങ്ങളായിരിക്കും. യു.ഡി.എഫിൽനിന്ന് രാജ്യസഭയിലേക്ക് ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഇതിനെതിരെ കോൺഗ്രസിൽ കലാപമുണ്ടായി. വിമർശനവുമായി വന്ന പത്തിലധികം എം.എൽ.എമാർക്ക് നെട്ടല്ലുണ്ടായിരുന്നെങ്കിൽ സ്ഥാനാർഥിയെ നിർത്താമായിരുന്നു. ഷാഫി പറമ്പിലൊക്കെ പറഞ്ഞത് ഏതെങ്കിലും പറമ്പിൽപോയി പറഞ്ഞാൽ മതിയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.