കരുനാഗപ്പള്ളി: കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡിെൻറ ആലപ്പുഴ, കൊല്ലം ജില്ലകളിലെ തഴപ്പായ മേഖലയിൽ പണിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികൾക്കുള്ള വിവിധ ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം ശനിയാഴ്ച രാവിലെ 11ന് നടക്കും. കരുനാഗപ്പള്ളി ടൗൺ ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആനുകൂല്യ വിതരണം നിർവഹിക്കും. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി മുഖ്യപ്രഭാഷണം നടത്തും. 279 പേർക്ക് വിവാഹ ധനസഹായവും 207 പേർക്ക് പ്രസവാനുകൂല്യവും ഉൾെപ്പടെ 491 പേർക്കായി 39 ലക്ഷം രൂപയാണ് വിതരണംചെയ്യുന്നത്. പരവൂർ നഗരസഭ കൗൺസിൽ: ബി.ജെ.പി അംഗങ്ങൾ ബഹിഷ്കരിച്ചു പരവൂർ: വികസനപ്രവർത്തനങ്ങളിൽ ചെയർമാൻ തങ്ങളുടെ വാർഡുകളോട് വിവേചനം കാട്ടുന്നതായാരോപിച്ച് ബി.ജെ.പി അംഗങ്ങൾ പരവൂർ നഗരസഭ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോയി. അനാവശ്യ വാശി കാട്ടി വാർഡുകളിലെ വികസനപ്രവർത്തനങ്ങൾ ചെയർമാൻ മുടക്കുകയാണെന്ന് കൗൺസിലർമാരായ ജെ. പ്രദീപ് (കുറുമണ്ടൽ), സ്വർണമ്മ സുരേഷ് (ടൗൺ), ഷീല (മണിയംകുളം) എന്നിവർ ആരോപിച്ചു. കുറുമണ്ടൽ വാർഡിലെ വേങ്കോട്ട് തോടിെൻറ സംരക്ഷണഭിത്തിക്ക് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിൽ സംരക്ഷണഭിത്തിയുള്ള ഭാഗം കഴിച്ചുള്ള ഭാഗത്ത് കെട്ടിയാൽ മതിയെന്നാണ് കൗൺസിലറുടെ നിലപാട്. എന്നാൽ, പൂർണമായും പുതുതായി നിർമിക്കണമെന്ന വാശിയിലാണ് ചെയർമാൻ. ഈ വിഷയത്തിലാണ് കൗൺസിലിൽ വാക്കുതർക്കം തുടങ്ങിയത്. ടൗൺ വാർഡിലെ തുണ്ടിൽ റോഡിനെ അവഗണിച്ചത് രാഷ്ട്രീയ പക്ഷപാതപരമാണെന്ന് സ്വർണമ്മ സുരേഷ് പറഞ്ഞു. മണിയംകുളം പാലത്തിന് സമീപമുള്ള അപകടസാധ്യതയുള്ള ഓടക്കുമീതെ സ്ലാബിടണമെന്ന ദീർഘനാളത്തെ ആവശ്യം ചെയർമാൻ കേട്ടഭാവം കാട്ടുന്നില്ലെന്ന് ഷീല ആരോപിച്ചു. ടെൻഡർ ചെയ്ത ഭൂരിഭാഗം പൊതുമരാമത്ത് പ്രവൃർത്തികളും സി.പി.എം കൗൺസിലർമാരുടെ വാർഡുകളിലാണ് നൽകിയിട്ടുള്ളതെന്നും ഇറങ്ങിപ്പോയവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.