തിരുവനന്തപുരം: മാധ്യമ വിദ്യാർഥികൾക്കും പ്രവർത്തകർക്കുമായി കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ടെലിവിഷൻ ശിൽപശാല സമാപിച്ചു. ജൂൺ 16നാണ് ടെലിവിഷൻ ശിൽപശാലക്ക് തുടക്കംകുറിച്ചത്. 21 വരെ നീണ്ട ആറുദിവസത്തെ ക്യാമ്പിൽ നിരവധി മുതിർന്ന മാധ്യമപ്രവർത്തകരും സംവിധായകരും ക്ലാസെടുത്തു. കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് െതരഞ്ഞെടുക്കപ്പെട്ട 50 പേർ ക്യാമ്പിൽ പങ്കെടുത്തു. തിരുവനന്തപുരം സീമാറ്റിൽ നടന്ന ക്യാമ്പിെൻറ സമാപന ചടങ്ങ് നടൻ മധു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷതവഹിച്ചു. വൈസ് ചെയർപെഴ്സൻ ബീനാ പോൾ, അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ക്യാമ്പ് ഡയറക്ടർ എം. വിജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.