കഠിനംകുളത്ത് 78 കുളങ്ങൾ നിർമിക്കും

തിരുവനന്തപുരം: മത്സ‍്യകൃഷിക്കും മഴവെള്ളസംഭരണത്തിനുമായി പോത്തൻകോട് ബ്ലോക്കിലെ കഠിനംകുളം ഗ്രാമപഞ്ചായത്തിൽ 78 പുതിയ കുളങ്ങൾ നിർമിക്കുന്നു. പരമാവധി 15 മീറ്റർ നീളവും 10 മീറ്റർ വീതിയും രണ്ടരയടി താഴ്ചയുമുള്ള കുളങ്ങളാണ് നിർമിക്കുന്നത്. ഒരുകുളത്തിന് ശരാശരി 16,000 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതി​െൻറ ആദ്യഘട്ടമായി വിളയിൽകുളം, കഠിനംകുളം കുളം, പടിഞ്ഞാറ്റ് കുളം എന്നിവ കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫെലിക്‌സ് ഉദ്ഘാടനം ചെയ്തു. ഇവയിൽ മത്സ‍്യഫെഡുമായി സംയോജിച്ച് മത്സ‍്യകൃഷി ഉടൻ ആരംഭിക്കും. കൃഷിയിടങ്ങൾ വഴി ജലസേചനം നടത്താനും ഈ കുളങ്ങൾ വഴി സാധിക്കും. സാധാരണ സുരക്ഷാഭിത്തികളിൽനിന്ന് വ്യത്യസ്തമായി കയർ ഭൂവസ്ത്രം കൊണ്ടാണ് കുളങ്ങൾക്ക് ചുറ്റും സുരക്ഷാവലയം നിർമിച്ചിട്ടുള്ളത്. കുട്ടികൾക്കൊപ്പം രക്ഷാകർത്താക്കളും വായനയുടെ ലോകത്തേക്ക് കിളിമാനൂർ: വായനദിനപക്ഷാചരണത്തോടനുബന്ധിച്ച് കിളിമാനൂർ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും 'വായന സംസ്‌കൃതി'എന്ന പേരിൽ അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും വിദ്യാർഥികളുടെയും കൂട്ടായ്മ രൂപവത്കരിച്ചു. ഓരോ വിദ്യാലയത്തിലും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന കൂട്ടായ്മ സ്‌കൂളിലെയും സമീപത്തെയും ലൈബ്രറികളിൽനിന്നുള്ള പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയാറാക്കും. വായനക്കുറിപ്പ് തയാറാക്കിയ പുസ്തകങ്ങളുടെ എണ്ണം, മികച്ച നാടകം, കഥാപ്രസംഗം, വായനക്കുറിപ്പ് അവതരണം, പുസ്തകങ്ങളുടെ നാടക-കഥാപ്രസംഗ ആവിഷ്‌കാരം എന്നിവ വിലയിരുത്തി മികച്ച ഗ്രൂപ്പിനെ തെരഞ്ഞെടുക്കും. ജനപ്രതിനിധികൾ, ഗ്രന്ഥശാല പ്രവർത്തകർ എന്നിവരാണ് പ്രവർത്തനങ്ങൾ വിലയിരുത്തുക. തെരഞ്ഞെടുക്കപ്പെട്ട ടീമുകളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് തലത്തിൽ കൂട്ടായ്മയും സംഘടിപ്പിക്കും. അവിടെയും മികവ് പുലർത്തുന്ന ടീമുകളെ ഉൾപ്പെടുത്തി ബി.ആർ.സി തലം വരെ വായനസൗഹൃദ കൂട്ടായ്മയും ഉണ്ടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.