എലിക്കാട്ടൂര്‍ പാലം: കോണ്‍ക്രീറ്റിങ്​ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിൽ

പത്തനാപുരം: എലിക്കാട്ടൂര്‍ പാലത്തി​െൻറ കോണ്‍ക്രീറ്റിങ് പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. വിളക്കുടി പഞ്ചായത്തിനെയും പിറവന്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. നബാർഡി​െൻറ സഹകരണത്തോടെ അഞ്ചുകോടി 17 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം. 2015ലാണ് പാലത്തി​െൻറ പ്രാഥമികഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. 15 മാസമാണ് നിർമാണം പൂർത്തീകരിക്കാൻ നൽകിയിരിക്കുന്നത്. 111.6 മീറ്റർ നീളത്തിൽ 11.05 മീറ്റർ വീതിയിലുമുള്ളതാണ് പാലം. അഞ്ച് സ്പാനുകളും നാല് തൂണുകളുമാണുണ്ടാകുക. ഇതില്‍ മധ്യഭാഗത്തെ തൂണുകളെ ബന്ധിപ്പിക്കുന്ന അവസാനഘട്ട കോണ്‍ക്രീറ്റിങ്ങാണ് നടക്കുന്നത്. വിളക്കുടി പിറവന്തൂർ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് പുതിയ പാലം. പാലം വരുന്നതോടെ എലിക്കാട്ടൂർ, പിറവന്തൂർ, കമുകുംചേരി നിവാസികൾക്ക് പുനലൂരിലെത്താനുള്ള ദൂരം കുറയും. തെക്കേക്കരയിലുള്ള പുനലൂർ പേപ്പർമില്ലിലേക്കും വടക്കേക്കരയിലുള്ള കിൻഫ്രാ പാർക്കിലേക്കും പോകേണ്ടവർക്ക് പാലം അനുഗ്രഹമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.