കൊല്ലം: കശുവണ്ടി മേഖലയുടെ സംരക്ഷണത്തിന് രൂപവത്കരിച്ച കാഷ്യൂ ബോർഡിനെതിരെ കോൺഗ്രസ് സമരത്തിെനാരുങ്ങുന്നു. ബോർഡിെൻറ ലക്ഷ്യം അഴിമതി മാത്രമാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ആരോപിച്ചു. വിദേശരാജ്യങ്ങളിൽനിന്ന് സർക്കാറുകളുടെ സഹായത്തോടെ കുറഞ്ഞ വിലയ്ക്ക് തോട്ടണ്ടി സംഭരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലക്കും നൽകുമെന്ന് പ്രഖ്യാപിച്ച് രൂപവത്കരിച്ച ബോർഡിെൻറ മറവിൽ അഴിമതി നടത്താനാണ് നീക്കം. ഇ-ടെൻഡർ ഒഴിവാക്കി കുത്തകകൾക്ക് വൻ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിന് അവസരം നൽകുന്ന തരത്തിലാണ് ബോർഡിെൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പതിനായിരം ടൺ ഗിനി ബസാവോ തോട്ടണ്ടിക്കുള്ള ടെൻഡർ. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളായ കാഷ്യൂ കോർപറേഷനും കാപെക്സും ഇ-ടെൻഡറിലൂടെ തോട്ടണ്ടി സംഭരിക്കുമ്പോൾ കാഷ്യൂ ബോർഡിന് വേണ്ടി നിയമങ്ങൾ കാറ്റിൽ പറത്തുന്നത് ആരെ സഹായിക്കാനാണ് എന്ന് മന്ത്രിയും സർക്കാറും വ്യക്തമാക്കണമെന്നും ബിന്ദുകൃഷ്ണ ചോദിച്ചു. കോടികളുടെ അഴിമതി നടത്താനുള്ള ശ്രമങ്ങളെ കോൺഗ്രസ് ചെറുക്കുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.