കനത്ത കാറ്റിൽ വീടി​െൻറ മേൽക്കൂര തകർന്നു

നീണ്ടകര: കാറ്റിൽ പ്രദേശത്ത് പരക്കെനാശം. മരങ്ങൾ വ്യാപകമായി കടപുഴകി. ഏഴാം വാർഡിൽ കടയിൽ ലീലാ ഭവനത്തിൽ ബെന്നി​െൻറ വീട്ടിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായി തകർന്നു. ബുധനാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. നീണ്ടകരയിൽ മത്സ്യബന്ധനത്തിന് പോകുന്ന തമിഴ്നാട് സ്വദേശികൾക്ക് വാടകക്ക് നൽകിയിരുന്ന വീട്ടിലാണ് നാശനഷ്ടമുണ്ടായത്. അഞ്ചുമുറികളിലായി 40 പേരാണുണ്ടായിരുന്നത്. ശക്തമായ കാറ്റിൽ മേൽക്കൂര ഇളകുന്നതറിഞ്ഞ് ഇവർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. മേൽക്കൂര ഇളകിപതിച്ച് സമീപവീടിനും കേടുപാടുകൾ സംഭവിച്ചു. വീട്ടുമുറ്റത്തെ തെങ്ങും കാറ്റിൽ നിലംപതിച്ചു. നീണ്ടകര മത്സ്യബന്ധന തുറമുഖത്തി​െൻറ തെക്ക് ഭാഗത്ത് നിരവധി മരങ്ങൾ വൈദ്യുതി കമ്പികൾക്ക് മുകളിൽ വീണു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി മരങ്ങൾ മുറിച്ചുനീക്കിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.