ഹുസൈ​െൻറ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്

കരുനാഗപ്പള്ളി: മാർക്കറ്റിലെ ലോഡ്ജിന് പിറകിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചുകിടന്ന കല്ലേലിഭാഗം ഹസ്നാ മൻസിലിൽ ഹുസൈ​െൻറ (28) മരണത്തി​െൻറ ചുരുളഴിക്കാൻ സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റ്േമാർട്ടത്തിൽ ശരീരത്തിൽ പരിക്കുള്ളതായും നെഞ്ച് ഭാഗം തകർന്ന നിലയിലാെണന്നും അറിവ് ലഭിച്ചിട്ടുണ്ട്. ലോഡ്ജി​െൻറ പരിസരപ്രദേശത്തെ സ്ഥാപനങ്ങളിൽനിന്ന് പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ലോഡ്ജ് നടത്തിപ്പുകാരെയും അവിടെ താമസിക്കുന്നവരെയും ചോദ്യംചെയ്തുതുടങ്ങി. ലോഡ്ജ് കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നത്. തെളിവെടുപ്പിെനത്തിയ പൊലീസ് നായ് രണ്ടുപ്രാവശ്യം ഓടിക്കയറിയത് ഈ ലോഡ്ജിലേക്കായിരുന്നു. മാർക്കറ്റിലെ മെറ്റൽസ് കടയിൽ ജോലിചെയ്തുവന്ന ഹുസൈൻ കട അടച്ചശേഷം സുഹൃത്തുക്കളുമൊത്ത് കാപ്പി കുടിച്ച് തിരിച്ചെത്തി ലോഡ്ജിന് സമീപത്തേക്ക് ബൈെക്കടുക്കാൻ പോകുന്നത് കണ്ടവരുണ്ട്. പിന്നീട് എന്ത് സംഭവിച്ചുവെന്നതാണ് ദുരൂഹത വർധിപ്പിക്കുന്നത്. രാത്രി 11 ആയിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് ഫോൺ ചെയ്തെങ്കിലും എടുത്തിെല്ലന്ന് ബന്ധുക്കൾ പറയുന്നു. മൈനാഗപ്പള്ളി മണികുന്നേൽ താഹയുടെ മകനായ ഹുസൈൻ അഞ്ചുവർഷമായി തൊടിയൂർ കല്ലേലിഭാഗത്ത് കുടുബസമേതം താമസിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.