അടിയന്തരാവസ്ഥ തടവുകാരെ സ്വാതന്ത്ര്യസമരസേനാനികളായി അംഗീകരിക്കണം

കൊല്ലം: അടിയന്തരാവസ്ഥ തടവുകാരുടെ യോഗം കൊട്ടാരക്കര ഗാന്ധിലൈനിൽ ലൈബ്രറി ഹാളിൽ ചേർന്നു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനംചെയ്തു. അടിയന്തരാവസ്ഥ ഭീകരതയെ അതിജീവിച്ചവരെ രണ്ടാം സ്വാതന്ത്ര്യ സമരസേനാനികളായി അംഗീകരിക്കണമെന്നും അടിയന്തരാവസ്ഥ ചരിത്രം പാഠ്യവിഷയമാക്കുക, ശാസ്തമംഗലം പീഡനകേന്ദ്രം സർക്കാർ ഏറ്റെടുത്ത് ചരിത്രസ്മാരകമായി നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾ യോഗം ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി 26ന് സെക്രേട്ടറിയറ്റിന് മുന്നിൽ നടക്കുന്ന മാർച്ചിലും ധർണയിലും ജില്ലയിൽനിന്ന് മുഴുവൻ അടിയന്തരാവസ്ഥ തടവുകാരും പെങ്കടുക്കുമെന്നും അറിയിച്ചു. എൻ. സഹദേവൻ അധ്യക്ഷത വഹിച്ചു. ചെയർമാനായി പി. ശിവപ്രസാദിനെയും കൺവീനറായി സി.ജെ. രവീന്ദ്രനെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.