ജില്ലയിൽ മോഷണപരമ്പര; മൂന്നുപേർ ഷാ​േഡാ പൊലീസ്​ പിടിയിൽ

തിരുവനന്തപുരം: ജില്ലയിൽ വിവിധഭാഗങ്ങളിൽ മോഷണപരമ്പരകൾ നടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ സിറ്റി ഷാഡോ പൊലീസ് പിടിയിൽ. നെയ്യാറ്റിൻകര താന്നിമൂട് ശബരിമുട്ടം ടി.ഡി.ജെ ഭവനിൽ ജാസ്മിൻ കുമാർ (36), പേരൂർക്കട ഉൗളൻപാറ കാവുവിളാകം പണയിൽ പുത്തൻവീട്ടിൽ ബിനു എന്ന കാട്ടാളൻ ബിനു (36), കാരക്കോണം പുല്ലൻതേരി അയണിതോട്ടം പുത്തൻ വീട്ടിൽ ഷിമി കുട്ടൻ (31) എന്നിവരെയാണ് വിഴിഞ്ഞം- വലിയതുറ പൊലീസ് സംഘം അറസ്റ്റുചെയ്തത്. വിഴിഞ്ഞത്ത് മോഷണം നടത്തിയ പ്രതികളെക്കുറിച്ച് ഷാഡോ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ നെയ്യാറ്റിൻകര ഭാഗങ്ങളിൽ സമാനരീതിയിൽ നടന്ന നിരവധി മോഷണങ്ങൾ നടന്നതാ‍യി ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജാസ്മിനും കൂട്ടാളികളും പിടിയിലായത്. ഇതോടെ വിഴിഞ്ഞം, വലിയതുറ, നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല, മാറനല്ലൂർ, കാഞ്ഞിരംകുളം തുടങ്ങി നിരവധി സ്ഥലങ്ങളിൽ മൂന്ന് വർഷത്തോളമായി തെളിയാതെകിടന്ന 25ഓളം കേസുകൾക്ക് തുമ്പുണ്ടായി. ജാസ്മിൻ കുമാറിന് തമിഴ്നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകൾ, മ്യൂസിയം, നെയ്യാറ്റിൻകര, മംഗലാപുരം, വെള്ളറട, മാറനല്ലൂർ തുടങ്ങിയ സ്റ്റേഷനുകളിൽ ധാരാളം കേസുകൾ നിലവിലുണ്ട്. വീടുകളിൽ ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മാല മോഷ്ടിക്കുന്നതിൽ വിദഗ്ധനാണ് ജാസ്മിൻ. ഇയാൾക്ക് തമിഴ്നാട്ടിൽ പിടിച്ചുപറി കേസുകളും നിലവിലുണ്ട്. കാട്ടാളൻ ബിനുവിന് പേരൂർക്കട സ്റ്റേഷനിൽമാത്രം 40ഓളം ക്രിമിനൽ കേസുകളുണ്ട്. രണ്ടുപ്രാവശ്യം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഗുണ്ടാ പ്രവർത്തനങ്ങളിൽ എർപ്പെട്ടുവന്നിരുന്ന ബിനു ജയിലിൽെവച്ച് കള്ളന്മാരുമായി പരിചയപ്പെട്ടതിനെതുടർന്നാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. ഷിമി കുട്ടൻ പാലക്കാട് കള്ളനോട്ട് കേസുകൾ ഉൾപ്പെടെ തമിഴ്നാട്ടിലും നെയ്യാറ്റിൻകര ഭാഗത്തുമായി നിരവധി കേസുകളിലെ പ്രതിയാണ്. മഴക്കാലം തുടങ്ങിയതോടെ മോഷണങ്ങൾ വർധിക്കാനുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് സിറ്റി പൊലീസ് കമീഷണർ ഷാഡോ പൊലീസി​െൻറ പ്രത്യേക ടീമിനെ മോഷണക്കേസുകൾ തെളിയിക്കുന്നതിനായി വിനിയോഗിക്കുകയായിരുന്നു. സിറ്റി പൊലീസ് കമീഷണർ പ്രകാശ്, ഡെപ്യൂട്ടി കമീഷണർ ആദിത്യ, കൺേട്രാൾ റൂം എ.സി.പി സുരേഷ്കുമാർ, ഷാഡോ എസ്.ഐ സുനിൽലാൽ, വിഴിഞ്ഞം എസ്.ഐ അശോകൻ, വലിയതുറ എസ്.ഐമാരായ ബിജോയി, ആഷിഷ്, ഷാഡോ എ.എസ്.ഐമാരായ അരുൺകുമാർ, യശോധരൻ, ഷാഡോ പൊലീസ് ടീം എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.