പരവൂർ: . കുട്ടൂർ പാലത്തിന് കിഴക്കുവശം കായലഴികം ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞപറമ്പിൽ കെട്ടിയ ഷെഡിലാണ് മാസങ്ങളായി ചീട്ടുകളി നടക്കുന്നത്. പ്രദേശവാസികളായ ചിലരാണ് ഇതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ആറ്റിങ്ങൾ, കഴക്കൂട്ടം, മേഖലയിൽനിന്ന് രാത്രിയും പകലുമായി നിരവധിയാളുകൾ ഇവിടെ കളിക്കാനായി എത്തുന്നുണ്ടെന്നാണ് വിവരം. കുട്ടൂർ പാലത്തിന് സമീപം വാഹനങ്ങൾ പാർക്കുചെയ്ത ശേഷം നടന്നാണ് ചീട്ടുകളികേന്ദ്രത്തിലേക്ക് പോകുന്നത്. ആഡംബരകാറുകളിലും ഇരുചക്രവാഹനങ്ങളിലുമാണ് ഇവിടെ ആളെത്തുന്നത്. നിരവധിതവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും പൊലീസ് തിരിഞ്ഞുനോക്കുന്നില്ലെന്നും ചില പൊലീസുകാരുടെ അറിവോടും ഒത്താശയോടും കൂടിയാണ് ചീട്ടുകളിസംഘം വിലസുന്നതെന്നും ആക്ഷേപമുണ്ട്. നാട്ടുകാർക്ക് ഭീഷണിയാകുംവിധം വളരുന്ന ചീട്ടുകളികേന്ദ്രത്തിന് പിന്നിൽ വൻ സംഘങ്ങൾ പ്രവർത്തിക്കുന്നതായും വിവരമുണ്ട്. പൊലീസിെൻറ ഒത്താശയുള്ളതിനാൽ നാട്ടുകാരെ വെല്ലുവിളിച്ചാണ് സംഘം കളി സുഗമമായി നടത്തുന്നതെന്നാണ് പരാതിയും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.