കൊല്ലം: നിരവധി കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. മൂതാക്കര കോളനിയിൽ ബാബുവിനെയാണ് (മൂതാക്കര ശരത്-26) പൊലീസ് പിടികൂടിയത്. ഇയാൾക്കെതിരെ ശക്തികുളങ്ങര സ്റ്റേഷനിൽ അഞ്ച് കേസുകളുണ്ട്. ഒരാഴ്ചയായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാവിലെ കാവനാട് ജങ്ഷനിൽെവച്ചാണ് ഇയാൾ പൊലീസിെൻറ വലയിലായത്. മഫ്തിയിലായിരുന്ന പൊലീസിെന വെട്ടിച്ചുകടന്ന ബാബുവിനെ ഒരു കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്. സമീപെത്ത വീടുകളുടെ മതിലും മറ്റും ചാടിക്കടന്ന് രക്ഷപ്പെടാനായിരുന്നു ശ്രമം. തുടർന്ന് ശക്തികുളങ്ങര സ്റ്റേഷനിലെത്തിച്ച പ്രതി ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പാറാവുനിന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് രക്ഷപ്പെടാനൊരുങ്ങിയെങ്കിലും കൂടുതൽ പൊലീസുകാരെത്തി കീഴ്പെടുത്തി. ശക്തികുളങ്ങര എസ്.െഎ ആർ. ഫയാസ്, എ.എസ്.െഎ അനീഷ്, സി.പി.ഒ രാേജഷ്, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.