കല്ലമ്പലം: നാവായിക്കുളം മേഖലകളിൽ പട്ടാളക്കാർക്കും മറ്റും ലഭിക്കുന്ന വിവിധയിനം മദ്യങ്ങൾ അമിതവിലക്ക് സുലഭമായി ലഭിക്കുന്നു. കുപ്പികളിൽ 'ഡിഫൻസ് ഒൺലി' എന്ന് പ്രിൻറ് ചെയ്ത മദ്യം വിൽക്കുന്നത് പട്ടാളത്തിൽനിന്ന് വിരമിച്ചവരാണ്. അവർക്ക് മാസാമാസം ലഭിക്കുന്ന ക്വാട്ട മാസാദ്യം തന്നെ തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാമ്പിൽനിന്ന് വാങ്ങി നാവായിക്കുളത്ത് ചില്ലറ വിൽപന നടത്തുകയാണ് പതിവ്. മൂന്നിരട്ടി ലാഭത്തിനാണ് ഇവ വിൽക്കുന്നത്. ഒന്നാം തീയതിയും മറ്റ് അവധിദിവസങ്ങളിലുമാണ് ഇത്തരക്കാർക്ക് ചാകര. സാധാരണ മദ്യത്തിെൻറ മൂന്നിരട്ടി വില കൊടുത്താണ് ആൾക്കാർ വാങ്ങി കൊണ്ടുപോകുന്നത്. വിൽപനക്ക് ഇടനിലക്കാരും സജീവമായി രംഗത്തുണ്ട്. നാവായിക്കുളം, വെട്ടിയറ, മുക്കുകട തുടങ്ങിയ പ്രദേശങ്ങളിൽ ഉദ്യോഗത്തിൽനിന്ന് വിരമിച്ചവരാണ് ഇതിനുപിന്നിലെന്നാന്ന് നാട്ടുകാർ പറയുന്നത്. സ്വന്തം ഉപയോഗത്തിന് സർക്കാറിൽനിന്ന് തുച്ഛമായ വിലക്ക് ലഭിക്കുന്ന മദ്യം ഉപയോഗിക്കാതെ മറിച്ചുവിൽക്കാൻ അനുവാദമില്ലെങ്കിലും മേഖലയിൽ കച്ചവടം തകൃതിയാണ്. വിഷയം പൊലീസിെൻറയും എക്സൈസിെൻറയും ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയില്ലത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.