സംഭരണികളിലേക്ക്​ വൻ നീരൊഴുക്ക്​; വൈദ്യുതി മേഖലക്ക്​ പ്രതീക്ഷ

തിരുവനന്തപുരം: കാലവർഷം തിമിർത്തു പെയ്ത ജൂണിലെ 17 ദിവസംകൊണ്ട് വൈദ്യുതി ബോർഡി​െൻറ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തിയത് 976.97 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാനുള്ള വെള്ളം. സമീപകാലത്തെ ഏറ്റവും മികച്ച നീരൊഴുക്ക്. ചെലവ് കുറഞ്ഞ ജലവൈദ്യുതി കൂടുതൽ ഉൽപാദിപ്പിക്കാനാകുന്നത് ജനങ്ങൾക്ക് ഏറെ ആശ്വാസമാകും, നിയന്ത്രണം ഒഴിവാക്കാനുമാകും. ചെറുകിട അണക്കെട്ടുകളെല്ലാം ഏറക്കുറെ നിറഞ്ഞു. കല്ലാർകുട്ടി അടക്കം ചിലത് തുറന്നുവിട്ടു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 1671.435 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് സംഭരണികളിൽ. കഴിഞ്ഞ വർഷം ഇതേ ദിവസം വെറും 491.81 ദശലക്ഷം യൂനിറ്റുള്ള വെള്ളമേ ഉണ്ടായിരുന്നുള്ളൂ. ബോർഡി​െൻറ അണക്കെട്ടുകളിൽ 4140 ദശലക്ഷം യൂനിറ്റി​െൻറ വെള്ളം സംഭരിക്കാം. അതി​െൻറ 40 ശതമാനം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ സംഭരണിയായ ഇടുക്കി 39 ശതമാനം നിറഞ്ഞു. ഇവിടെ 863.68 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമുണ്ട്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയിലെ അണക്കെട്ടുകളായ പമ്പ-കക്കിയിൽ 43 ശതമാനം വെള്ളമുണ്ട്. മറ്റ് അണക്കെട്ടുകളിെല തിങ്കളാഴ്ചയിലെ ജലനിരപ്പ്: ഷോളയാർ -32, ഇടമലയാർ -29, കുണ്ടള -19, മാട്ടുപ്പെട്ടി -44, കുറ്റ്യാടി -86, താരിയോട് -40, ആനയിറങ്കൽ -10, പൊന്മുടി -83, നേര്യമംഗലം -96, പെരിങ്ങൽ -98, ലോവർ പെരിയാർ -58. ജലഅതോറിറ്റി അണക്കെട്ടുകളും നിറഞ്ഞ സ്ഥിതിയിലാണ്. സംഭരണ ശേഷി കൂടുതലുള്ള ഇടുക്കി, ശബരിഗിരി പദ്ധതികളിലെ ഉൽപാദനം കുറക്കുകയും ചെറുകിട പദ്ധതികളിൽ ഉൽപാദനം പൂർണതോതിൽ ഉയർത്തുകയും ചെയ്തിരിക്കുകയാണ് വൈദ്യുതി ബോർഡ്. കുറ്റ്യാടി, നേര്യമംഗലം, ലോവർപെരിയാർ, പെരിങ്ങൽകുത്ത് എന്നിവ പൂർണ തോതിൽ പ്രവർത്തിക്കുകയാണ്. സംസ്ഥാനത്ത് ഞായറാഴ്ചയിലെ വൈദ്യുതി ഉപയോഗം 60.22 ദശലക്ഷം യൂനിറ്റായിരുന്നു. അതിൽ 38.4 ദശലക്ഷം യൂനിറ്റും പുറത്തുനിന്ന് കൊണ്ടുവന്നതാണ്. 21.57 ദശലക്ഷം യൂനിറ്റ് സംസ്ഥാനത്തിനകത്ത് ഉൽപാദിപ്പിച്ചതും. ഇ. ബഷീർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.