ഒൗഷധപരിപാലന പദ്ധതി ഉദ്​ഘാടനം

ATTN ചാത്തന്നൂർ: വരിഞ്ഞം കെ.കെ.പി.എം.യു.പി സ്കൂളിലെ പരിസ്ഥിതി ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഔഷധപരിപാലന പദ്ധതിയുടെ ഉദ്ഘാടനം ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. സുന്ദരേശൻ നിർവഹിച്ചു. സ്കൂൾ മാനേജർ വരിഞ്ഞം വിക്രമൻപിള്ള അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ജി. ജയശ്രീ, ദീപാകുമാരി, ദേവിക റാണി, പി. ബാജി എന്നിവർ സംസാരിച്ചു. പച്ചക്കറികൃഷി പദ്ധതി ഉദ്ഘാടനം (ചിത്രം) മയ്യനാട്: പഞ്ചായത്തിലെ 23ാം വാർഡായ പിണക്കലിൽ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം. മേവറത്ത് നടന്ന ചടങ്ങിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പച്ചക്കറിവിത്തുകൾ നൽകി ഗ്രാമപഞ്ചായത്ത് അംഗം എം. നാസർ ഉദ്ഘാടനം ചെയ്തു. പാലത്തറ രാജീവ്, അസി. അഗ്രികൾചർ ഓഫിസർ ഷാജി, കൃഷി അസിസ്റ്റൻറ് പുഷ്പം, മേട്രൻമാരായ സലീമ, ബിന്ദു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.