കെ.എസ്.ആര്‍.ടി.സി ബസും ടിപ്പറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൊട്ടാരക്കര: ഏനാത്ത് പെട്രോൾ പമ്പിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുേപർക്ക് പരിക്ക്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തിന് പോയ പന്തളം ഡിപ്പോയിലെ ബസിൽ അടൂർ ഭാഗത്തുനിന്ന് മെറ്റലും കയറ്റിവന്ന ടിപ്പർ ലോറി ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കെ.എസ്.ആര്‍.ടി.സി ഡ്രൈവർ ഓമല്ലൂർ ചിറക്കരോട്ട് വീട്ടിൽ വിക്രമൻ നായരെയും ടിപ്പർ ഡ്രൈവർ പാറക്കൂട്ടം സ്വദേശി സുരേഷിനേയും നാട്ടുകാരും ഏനാത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റസ്ക്യൂ സർവിസ് അടൂർ സ്റ്റേഷൻ ഓഫിസർ ശിവദാസ​െൻറയും ഏനാത്ത് അഡീഷനൽ എസ്.ഐ കെ.സി എബ്രഹാമി​െൻറയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. ബൈക്കിലെത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു വെളിയം: വെളിയം കായിലയിൽ സ്റ്റേഷനറി കടയുടമയായ യുവതിയുടെ മാല ബൈക്കിലെത്തിയ സംഘം കവർന്നു. കട ഉടമ ഷൈനിയുടെ സ്വർണമാലയാണ് ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മോഷ്ടാക്കൾ കവർന്നത്. കടയുടെ മുന്നിൽ ബൈക്കിലെത്തിയ രണ്ടുപേർ ഇറങ്ങുകയായിരുന്നു. ഇവർ ഷൈനിയോട് മുഖം തുടക്കാൻ ന്യൂസ് പേപ്പർ ചോദിച്ചു. ഉടമ പേപ്പർ കൊടുത്ത് തിരിയുന്നതിനിടെ സംഘത്തിലൊരാൾ ഷൈനിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മോഷ്ടാക്കളെ കടയിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പൂയപ്പള്ളി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.