അഞ്ചൽ: ആയൂർ പെരുങ്ങള്ളൂർ കോഴിപ്പാലം പുനഃനിർമിക്കുന്നതിെൻറ ഭാഗമായി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നത് അവസാനിപ്പിക്കണമെന്ന് സി.പി.ഐ ആയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ചിലർ അടിസ്ഥാനരഹിതമായ വാർത്തകളിലൂടെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ. രാജു, ചടയമംഗലം എം.എൽ.എ മുല്ലക്കര രത്നാകരൻ ഉൾപ്പെടെ ജനപ്രതിനിധികളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ഈ പ്രവണത തുടർന്നാൽ ശക്തമായി പ്രതികരിക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗവും സി.പി.ഐ ലോക്കൽ സെക്രട്ടറിയുമായ ജി.എസ്. അജയകുമാർ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.