ഗണേഷ്കുമാറിനെതിരെ വനിതാ കമീഷനിൽ പരാതി

തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന കാരണത്താൽ മർദനമേറ്റ യുവാവി​െൻറ അമ്മ കെ.ബി. ഗണേഷ്കുമാർ എം.എൽ.എക്കെതിരെ വനിതാ കമീഷനിൽ പരാതി നൽകി. എം.എൽ.എയും ൈഡ്രവറും തന്നെ സ്ത്രീയെന്ന പരിഗണനപോലും നൽകാതെ ൈകയേറ്റം ചെയ്തതായി ആരോപിച്ച് അഞ്ചൽ അഗസ്ത്യകോട് പുലിയത്ത് വീട്ടിൽ ഷീന ആർ. നാഥാണ് പരാതി നൽകിയത്. പരാതി രജിസ്റ്റർ ചെയ്തതായി ചെയർപേഴ്സൻ എം.സി. ജോസഫൈൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള ൈകയേറ്റശ്രമങ്ങൾ കൂടി ചേർത്ത് കേസെടുക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി സംബന്ധിച്ച് പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലയുള്ള വനിതാ കമീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.