തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പി അധ്യക്ഷസ്ഥാനം സംബന്ധിച്ച് സമവായമുണ്ടാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി പ്രസിഡൻറിനെ ഉടൻ തീരുമാനിക്കേണ്ടെന്നാണ് ദേശീയനേതൃത്വത്തിെൻറ നിലപാട്. കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി ചുമതലയേറ്റതിനെ തുടർന്ന് നാഥനില്ലാതായ ബി.ജെ.പി സംസ്ഥാനഘടകത്തിന് പ്രസിഡൻറിനെ കണ്ടെത്താൻ പാർട്ടിക്കുള്ളിലെ ഗ്രൂപ് തർക്കം മൂലം സാധിച്ചില്ല. േദശീയ നേതൃത്വം സമവായം കാണാനുള്ള ശ്രമം നടത്തിയെങ്കിലും വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ് വിഭാഗങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ഫലംകാണാതെ പോയി. ഇരുവിഭാഗങ്ങളും പ്രസിഡൻറ് സ്ഥാനത്തിനുവേണ്ടി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇൗ സാഹചര്യത്തിലാണ് ചില നീക്കുപോക്കുകൾ നടത്താനുള്ള ശ്രമം പുരോഗമിക്കുന്നത്. രാജ്യസഭാ എം.പിയായി നിയോഗിക്കപ്പെട്ട വി. മുരളീധരന് മന്ത്രിസ്ഥാനവും പകരം എതിർവിഭാഗത്തിന് സംസ്ഥാന അധ്യക്ഷ പദവിയുമെന്ന നീക്കുപോക്കാണത്രേ പരിഗണനയിൽ. എന്നാൽ, അധ്യക്ഷസ്ഥാനം വേണമെന്ന നിലപാടിൽതന്നെയാണ് മുരളീധരവിഭാഗം. സംസ്ഥാന ഭാരവാഹികളുടെയിടയിലും കോർകമ്മിറ്റിയിലും ജന.സെക്രട്ടറി കെ. സുരേന്ദ്രനാണ് പിന്തുണയെന്നും ആ സാഹചര്യത്തിൽ സുരേന്ദ്രനെ പ്രസിഡൻറാക്കണമെന്നുമുള്ള ആവശ്യമാണ് അവർ ഉന്നയിക്കുന്നത്. എന്നാൽ, സുരേന്ദ്രൻ ഒരു വിഭാഗത്തിെൻറ ആളാണെന്നും അതിനാൽ പാർട്ടിക്കുള്ളിൽ ഗ്രൂപ് പോര് രൂക്ഷമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എതിർവിഭാഗത്തിന് ഇതുവരെ സമവായമുണ്ടാക്കാനാകുന്നില്ലെന്നും അവർ പിന്നെ എങ്ങനെ പാർട്ടിയെ നയിക്കുമെന്നും മുരളീധരപക്ഷം ചോദിക്കുന്നു. ജനറൽ സെക്രട്ടറിമാരായ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭാസുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകളാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർന്നിട്ടുള്ളത്. ഇപ്പോൾ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുടെ പേരും ചിലർ ചൂണ്ടിക്കാട്ടുന്നു. കുമ്മനം രാജശേഖരനെ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയതിൽ അസംതൃപ്തരാണ് ആർ.എസ്.എസ്. അതിനാൽ പുതിയ പ്രസിഡൻറ് കാര്യം പാർട്ടിതന്നെ തീരുമാനിക്കെട്ടയെന്ന നിലപാടിലാണ് അവർ. പാർട്ടി ഭരണഘടന പ്രകാരം പ്രസിഡൻറ് ഇല്ലാതായാൽ പാർട്ടി ഭരണസമിതിയും ഇല്ലാതാകും. അതിനാൽ നിലവിൽ ബി.ജെ.പി സംസ്ഥാനഘടകം ഭരണസമിതി ഇപ്പോൾ നിലവിലില്ല. അതിനാൽതന്നെ പ്രസിഡൻറിനെ നിയോഗിച്ച് കഴിഞ്ഞാൽ പുതിയ ഭരണസമിതിയെ കണ്ടെത്തുന്നതും നേതൃത്വത്തിന് തലവേദനയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.