ബാലരാമപുരം: െറസിഡൻറ്സ് അസോസിയേഷെൻറ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവ് അടുത്തദിവസം ഇതേ സ്ഥലത്ത് മോഷണശ്രമത്തിനിടെ പിടിയിൽ. ബാലരാമപുരം അയണിമൂട് സ്വദേശി സുജിതാണ് (32) പിടിയിലായത്. സി.സി.ടി.വിയുള്ളതറിയാതെ വീണ്ടും മോഷണത്തിനെത്തുമ്പോഴാണ് പിടിയിലായത്. തെക്കേകുളം െറസിഡൻറ്സ് അസോസിയേഷനിലെ സി.സി.ടി.വി കാമറയിൽ ബുധനാഴ്ച രാത്രി 1.30ന് ആറിലെറെ വീടുകളുടെ മതിൽ ചാടികടക്കുന്ന മോഷ്ടാവിെൻറ ദൃശ്യം പതിഞ്ഞിരുന്നു. ആദ്യദിനത്തിൽ മോഷണ ശ്രമം പരാജയപ്പെട്ടതോടെ വ്യാഴാഴ്ച രാത്രി ഒരുമണിയോടെ വീണ്ടും എത്തുകയായിരുന്നു. െറസിഡൻറ്സ് അസോസിയേഷനിലെ വീടുകളിൽ പാർക്ക് ചെയ്തിരുന്ന മുന്തിയ ഇനം വാഹനങ്ങൾക്കരികിൽ കറങ്ങുന്ന മോഷ്ടാവിെൻറ ദൃശ്യമാണ് പതിഞ്ഞത്. ആറിലെറെ വീടുകളുടെ മതിൽ ചാടി വീട്ടുവളപ്പിലെ കാറിനരികിൽ കറങ്ങിനടക്കുകയും ചില കാറുകൾക്കുള്ളിൽ കയറി രേഖകളും മറ്റും പരിശോധിക്കുകയും ചെയ്യുന്നുണ്ട്. വലിയ മതിൽ ചാടികടന്ന് ഓരോവീട്ടിലും പത്ത് മിനിറ്റിേലറെ െചലവഴിച്ചായിരുന്നിത്. തുണിസഞ്ചി കൈയിൽ കരുതിയ, ഉയരം കൂടിയയാളുടെ ദൃശ്യമാണ് കാമറയിൽ പതിഞ്ഞത്. തുടർന്ന് അടുത്തദിവസം തെക്കേകുളത്ത് കൂടി സഞ്ചിയും തൂക്കി വരുന്നയാെള പ്രദേശവാസി ഇജാസ് കാണുകയും ചോദ്യം ചെയ്യുകയുമായിരുന്നു. കത്തിയും മോഷണത്തിനുള്ള മറ്റ് സാധനങ്ങളും സഞ്ചിക്കുള്ളിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.