കാരുണ്യത്തി​െൻറ എനർജി പകർന്ന്​ കെ.എസ്.ഇ.ബി ജീവനക്കാർ

പാലോട്: അപകടത്തിൽ പരിക്കേറ്റ കെ.എസ്.ഇ.ബി കരാർ തൊഴിലാളിക്ക് സഹപ്രവർത്തകരുടെ സഹായഹസ്തം. ആലുംകുഴി തടത്തരികത്തു വീട്ടിൽ ബാബുവിനെ സഹായിക്കാൻ ജീവനക്കാർ ഉപഭോക്താക്കളെയുൾപ്പെടെ കണ്ട് പണം സമാഹരിക്കുകയായിരുന്നു. ഡി.കെ. മുരളി എം.എൽ.എ വീട്ടിലെത്തി 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.എൽ. ബൈജു, കുറുപുഴ ലോക്കൽ സെക്രട്ടറി ആർ. മഹേശ്വരൻനായർ, നന്ദിയോട് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. ഉദയകുമാർ, ആർ. മധുകുമാർ. എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ്‌ കലാം, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കുട്ടപ്പൻ കാണി, അസി. എൻജിനീയർ പത്മലോചനൻ, നെടുമങ്ങാട് അസി. എൻജിനീയർ വിനോദ്, യൂനിയൻ പ്രതിനിധികളായ മണിക്കുട്ടൻ, സുമേഷ്, വിജു എന്നിവരോടൊപ്പമെത്തിയാണ് എം.എൽ.എ തുക കൈമാറിയത്. ഒരു മാസം മുമ്പാണ് ജോലിക്കിടെ 20 അടി പൊക്കമുള്ള വൈദ്യുതി പോസ്റ്റിൽ നിന്ന് ബാബു വീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.