നാളെ ട്രെയിനുകൾക്ക് നിയന്ത്രണം

തിരുവനന്തപുരം: പുതുക്കാടിനും ഒല്ലൂരിനുമിടയിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. പുനലൂർ-പാലക്കാട് പാലരുവി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16791) ആലുവ വരെ സർവിസ് നടത്തും. മടക്ക ട്രെയിൻ (16792) കോട്ടയത്തുനിന്ന് രാത്രി 10.35ന് സർവിസ് നടത്തും. കണ്ണൂർ-എറണാകുളം ഇൻറർസിറ്റി (16306) തൃശൂരിൽ യാത്ര അവസാനിപ്പിക്കും. നിലമ്പൂർ-എറണാകുളം പാസഞ്ചർ (56363) ഒല്ലൂർ വരെ സർവിസ് നടത്തും. ഗാന്ധിധാം- നാഗർകോവിൽ ട്രെയിൻ 40 മിനിറ്റും മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് (16348) രണ്ടര മണിക്കൂറും പിടിച്ചിടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.