​െകജ്‍രിവാളിന്​ പിന്തുണയുമായി പിണറായി വിജയൻ

തിരുവനന്തപുരം: ഡൽഹി ലഫ്റ്റനൻറ് ഗവർണർ അനിൽ ബൈജാലി​െൻറ ഓഫിസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് െകജ്‍രിവാളും മന്ത്രിമാരും നടത്തുന്ന ധർണ അഞ്ചാംദിവസത്തിലേക്ക് കടക്കവേ െകജ്‍രിവാളിനു പിന്തുണയുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യതലസ്ഥാനത്തു നടക്കുന്ന സമരത്തിൽ കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിണറായി കത്തയച്ചു. സർക്കാറി​െൻറ പ്രവർത്തനം നിലച്ചത് ഡൽഹിക്കാരെയും ലക്ഷക്കണക്കിന് മലയാളികളെയും ബാധിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്തെ സമരം ദേശീയതലത്തിൽ മാത്രമല്ല, രാജ്യാന്തരതലത്തിൽതന്നെ ചർച്ചയാകുന്നതാണ്. ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കും. പ്രധാനമന്ത്രി വ്യക്തിപരമായ താൽപര്യമെടുത്ത് വിഷയത്തിൽ ഇടപെടണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.