പോരുവഴി സഹകരണ ബാങ്ക്​ തട്ടിപ്പ്​: കേസ്​ ഹൈകോടതി 26ന്​ പരിഗണിക്കും

ശാസ്താംകോട്ട: മൂന്നുകോടി രൂപയുടെ സാമ്പത്തികതട്ടിപ്പ് നടന്ന പോരുവഴി സഹകരണ ബാങ്കിലെ കള്ളക്കളികളെപ്പറ്റി ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹരജി ഹൈകോടതി 26ന് പരിഗണിക്കാൻ മാറ്റി. സർക്കാർ നിലപാട് വാക്കാൽ വ്യക്തമാക്കാൻ തയാറായ സർക്കാർ അഭിഭാഷകനോട് അന്ന് വിശദാംശങ്ങൾ രേഖാമൂലം സമർപ്പിക്കാനും സിംഗിൾ െബഞ്ച് ആവശ്യപ്പെട്ടു. ബാങ്കിൽ നിക്ഷേപിച്ച രണ്ട് ലക്ഷം രൂപ നഷ്ടമായ പോരുവഴി പള്ളിമുറി കാരൂർ വീട്ടിൽ അബ്ദുൽസലിമാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്. 116 ഇടപാടുകാരുടെ പണമാണ് അപഹരിക്കപ്പെട്ടത്. 90 പവൻ സ്വർണവും തിരിമറി നടത്തി. ഇതിനെതിരെ ശൂരനാട് പൊലീസിൽ പരാതി നൽകിയെങ്കിലും സി.പി.എമ്മി​െൻറ ഇടപെടൽ കാരണം െപാലീസ് നിഷ്ക്രിയത്വം പാലിച്ചു. മാത്രമല്ല, ഒരുപടികൂടി കടന്ന് ക്രൈംബ്രാഞ്ചി​െൻറ സാമ്പത്തിക കുറ്റാന്വേഷണവിഭാഗത്തിന് വിടുന്നതിനുപകരം സർക്കാർ ജീവനക്കാരുടെ കേവല വീഴ്ചയായി കണ്ട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ നൽകി കൈകഴുകുകയും ചെയ്തു. സി.പി.എമ്മിലെ ചില നേതാക്കളുമായി നടത്തിയ ആലോചനയെത്തുടർന്നായിരുന്നു പൊലീസി​െൻറ ഇൗ 'അതിബുദ്ധി'. പാർട്ടിയുടെ പോരുവഴി പരവട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു പണാപഹരണത്തിന് ആരോപണവിധേയനായി കേസിൽ പ്രതി ചേർക്കപ്പെട്ട് 'ഒളിവിൽ' പോയ സെക്രട്ടറി രാജേഷ്കുമാർ. വിജിലൻസിന് കൈമാറാൻ െപാലീസ് ശിപാർശ നൽകിയതോടെ ഇയാൾക്കുമേലുള്ള അറസ്റ്റ് ഭീഷണി ഒഴിവായി. എങ്കിലും നാട്ടുകാരുടെ രോഷം ഭയന്ന് ഇയാൾ അയൽ താലൂക്കിലെ ബന്ധുവീട്ടിൽ കഴിയുകയാണ്. സി.പി.എം തന്നെയാണ് ഇതിനുള്ള വഴികളും തയാറാക്കിനൽകിയതെന്ന് പാർട്ടി പ്രവർത്തകർ തന്നെ കുറ്റപ്പെടുത്തുന്നു. കെട്ടടുത്ത പണത്തി​െൻറ പങ്ക് പറ്റിയാണ് ഇതൊക്കെ ഏർപ്പാടാക്കി നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഏതാനും സി.പി.എം പ്രവർത്തകർ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പരാതി നൽകി. ചൊവ്വാഴ്ച നിക്ഷേപക​െൻറ ഹരജി പരിഗണിച്ച ഹൈകോടതി സർക്കാർ അഭിഭാഷക​െൻറ വിശദീകരണത്തിൽ തൃപ്തമാകാതെ കോടതിക്ക് ബോധ്യപ്പെടുംവിധം രേഖാമൂലം നിലപാടറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേസമയം തട്ടിപ്പിൽ ബാങ്കിലെ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ വിവരാവകാശ നിയമപ്രകാരം ഇടപാടുകാർക്ക് ശാസ്താംകോട്ട സഹകരണ അസി. രജിസ്ട്രാർ ഒാഫിസിൽനിന്ന് ലഭിച്ച് തുടങ്ങിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.