കരുനാഗപ്പള്ളി: കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡിലെ അനധികൃത കൈയേറ്റകച്ചവടം, കടയുടെ മുന്നിലേക്കുള്ള കെട്ടിയിറക്കലുകൾ, പരസ്യ ബോർഡുകൾ എന്നിവ നീക്കം ചെയ്തു. കൈയേറ്റക്കാരോട് പൊളിച്ച് മാറ്റാൻ നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാത്ത ഭാഗങ്ങളിലാണ് പൊതുമരാമത്ത് റോഡ് വിഭാഗം ഉദ്യോഗസ്ഥരും പൊലീസിെൻറ സഹായത്തോടെ നീക്കം ചെയ്തത്. റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പുകളും കോൺക്രീറ്റിൽ ഉറപ്പിച്ച് നിർത്തിയിരുന്ന പരസ്യ ബോർഡിെൻറ തൂണുകളും എക്സ്കവേറ്ററിെൻറ സഹായത്തോടെയാണ് നീക്കം ചെയ്തത്. രാവിലെ 10ന് ആരംഭിച്ച പൊളിച്ച് മാറ്റൽ വൈകുന്നേരത്തോടെ അവസാനിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ ദീപയുടെ നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കൽ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.