തമിഴ്നാട്ടിൽനിന്ന്​ കൊണ്ടുവന്ന രണ്ട്​ ലോഡ്​ മായംചേർന്ന പാൽ പിടികൂടി

പുനലൂർ: തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന രണ്ട് ലോഡ് ഗുണനിലവാരമില്ലാത്ത കവർ പാൽ തെന്മല ചെക്പോസ്റ്റിൽ പിടികൂടി. തെന്മലയിൽ പാൽ പരിശോധനകേന്ദ്രം സ്ഥാപിച്ച് ഒരുമാസം തികയുംമുമ്പ് രണ്ടാംതവണയാണ് മായം ചേർന്ന പാൽ പിടികൂടുന്നത്. തെക്കൻ കേരളത്തിൽ ധാരാളമായി വിറ്റഴിയുന്ന ഇടനാട്, ശ്രീലക്ഷ്മി ബ്രാൻഡുകളിലാണ് 5000ത്തോളം കവർ പാൽ കഴിഞ്ഞ രാത്രി കൊണ്ടുവന്നത്. തിരുനെൽവേലി വീരശൃംഘമതിയിലെ വി.പി.കെ മിൽക് ഡയറിയിൽനിന്നാണ് പാൽ എത്തിച്ചത് . പാലിലെ കൊഴുപ്പും മറ്റുഘടകങ്ങളും നിശ്ചയിക്കുന്ന എസ്.എൻ.എഫ് വർധിപ്പിക്കാൻ 'മാൾട്ടോഡെക്സ്ട്രിൻ' എന്ന രാസവസ്തുവാണ് അമിതമായി ചേർത്തിരുന്നത്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം പിടികൂടിയ പാലി​െൻറ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചശേഷം തെന്മല പൊലീസി​െൻറ മേൽനോട്ടത്തിൽ തമിഴ്നാട്ടിലേക്ക് തിരിച്ചുവിട്ടു. മറ്റിടങ്ങിളിലൂടെ ഈ പാൽ കേരളത്തിലേക്ക് കൊണ്ടുവരുന്നത് തടയാൻ ചെക്പോസ്റ്റുകളിലെല്ലാം അറിയിപ്പ് നൽകി. പിടിച്ചെടുത്ത സാമ്പിൾ പരിശോധനക്കായി ഭക്ഷ്യസുരക്ഷ വകുപ്പി​െൻറ തിരുവനന്തപുരം ലാബിലേക്ക് അയച്ചു. പരിശോധന ഫലം വരുന്ന മുറക്ക് മായം കലർന്ന ബ്രാൻഡിലെ പാൽ സംസ്ഥാനത്ത് നിരോധിക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് പുനലൂർ സോണൽ ഓഫിസർ എ.എ. അനസ് പറഞ്ഞു. പരിശോധന കേന്ദ്രത്തിലെ ഡയറി എക്സ്റ്റൻഷൻ ഓഫിസർ മാത്യു വർഗീസ്, ലാബ് അസിസ്റ്റൻറ് മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാൽ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.