കൊല്ലം: പട്ടണത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ എല്ലാ വിഷയത്തിനും എ പ്ലസും ഉയർന്ന റിസൾട്ടും നേടിക്കൊടുത്ത് 'മാസ്റ്റർ' 30ാം വയസ്സിലേക്ക്. 1988ൽ കിളികൊല്ലൂർ ആസ്ഥാനമാക്കി തുടങ്ങിയ സ്ഥാപനത്തിൽ അഞ്ചുമുതൽ 10 വരെയും പ്ലസ് വൺ, പ്ലസ് ടു (എല്ലാ ഗ്രൂപ്പുകളും), ബി.എ, ബി.കോം ക്ലാസുകളും നടത്തുന്നുണ്ട്. ഈവർഷം എസ്.എസ്.എൽ.സിക്ക് 64 ഫുൾ എ പ്ലസും പ്ലസ് ടുവിന് 39 ഫുൾ എ പ്ലസും സി.ബി.എസ്.ഇ വിഭാഗത്തിൽ 90 ശതമാനത്തിനുമുകളിൽ 10 വിദ്യാർഥികളും െഎ.സി.എസ്.ഇ വിഭാഗത്തിൽ ഡിസ്റ്റിങ്ഷൻ നേടിയ മൂന്ന് വിദ്യാർഥികളും ഉൾപ്പെടെ 116 പേർ ഉന്നതവിജയം നേടി. പ്ലസ് ടു സയൻസ് വിഭാഗത്തിൽ ശ്രദ്ധകൃഷ്ണ 1200ൽ 1200 മാർക്ക് നേടി. എൻട്രൻസ് വിഭാഗത്തിലും ഉന്നത സ്കോർ കരസ്ഥമാക്കാൻ മാസ്റ്ററിലെ വിദ്യാർഥികൾക്ക് കഴിഞ്ഞു. കെ.ആർ. നാരായണൻ നാഷനൽ ഫൗണ്ടേഷൻ അവാർഡ്, കേരള കലാവേദി തുടങ്ങിയ സാംസ്കാരിക സംഘടനകളുടെ മികച്ച സ്ഥാപനത്തിനുള്ള 2018ലെ അവാർഡ് 'മാസ്റ്റർ' കരസ്ഥമാക്കി. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിൽ മാസ്റ്റർ ഒാപൺ സ്കൂളിൽ പഠനത്തിന് സൗകര്യമുണ്ട്. പ്ലസ് വൺ സയൻസ് അഞ്ചാം ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.