തിരുവനന്തപുരം: ഗ്രീൻബുക്സ് എൻ.ആർ.െഎ ബുക്െഫസ്റ്റ് ആരംഭിച്ചു. നടൻ ഇന്ദ്രൻസും സംവിധായകൻ വി.സി. അഭിലാഷും ചേർന്നാണ് ബുക്ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. ടിറാൻ ചേംബേഴ്സിലെ ഗ്രീൻബുക്സ് ശാഖയിൽ ആരംഭിച്ച ഫെസ്റ്റ് ജൂലൈ 30ന് അവസാനിക്കും. മലയാളം-ഇംഗ്ലീഷ് പ്രസാധകരുടെ പുസ്തകങ്ങൾക്ക് പുറമെ വിശ്വോത്തര നോവലുകൾ, ലോക ക്ലാസിക്കുകൾ തുടങ്ങി എല്ലാ മേഖലയിലുമുള്ള പുസ്തകങ്ങളുടെയും വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം കുട്ടികൾക്കായി ബാലസാഹിത്യ പുസ്തകങ്ങളുമുണ്ട്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ സമ്മാനാർഹരാകുന്നവർക്ക് 300 രൂപ മുഖവിലയുള്ള പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.