കഴക്കൂട്ടം: തുമ്പ സെൻറ് സേവിയേഴ്സ് കോളജിൽ തീരദേശ ഗവേഷണ പഠനകേന്ദ്രം നടപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കോളജിൽ വിദ്യാർഥിനികൾക്ക് നിർമിച്ച വിശ്രമകേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും വിദ്യാഭ്യാസവകുപ്പ് ചെയ്യുമെന്ന് കോളജിൽ നിർമിക്കുന്ന ഒാഡിറ്റോറിയത്തിെൻറ നിർമാണോദ്ഘാടനം നിർവഹിച്ച് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കോളജ് മാസ്റ്റർ പ്ലാനിെൻറ വിജയത്തിന് സംസ്ഥാന സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോളജിെൻറ മാസ്റ്റർ പ്ലാൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറി. കോളജിൽനിന്ന് അന്തർദേശീയ തലത്തിൽ മികവ് കാട്ടിയ വിദ്യാർഥികളെയും കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ നിന്ന് ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും വി. ശശി ഉപഹാരങ്ങൾ നൽകി. ഡോ. എ. സമ്പത്ത് എം.പി അധ്യക്ഷത വഹിച്ചു. സഹായമെത്രാൻ തിരു. അതിരൂപത റൈറ്റ് ഡോ. ക്രിസ്തുദാസ് ആർ അനുഗ്രഹീത പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ. ഡോ. വി.വൈ. ദാസപ്പൻ എസ്.ജെ, എസ്.ബി.ഐ സി.ജി.എം എസ്. വെങ്കട്ടരാമൻ കോളജ് മാനേജർ റവ. ഫാ. അഡ്വ. പയസ് വാച്ചാപ്പറമ്പിൽ എസ്.ജെ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ഫെലിക്സ്, ജില്ലാ പഞ്ചായത്ത് അംഗം എം. ജലീൽ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.